അറ്റകുറ്റപ്പണി ചെയ്യാതെ പയ്യനാമൺ, കുപ്പക്കര, വട്ടമൺ റോഡ്‌

For full experience, Download our mobile application:
Get it on Google Play

കുപ്പക്കര : സർക്കാർ മെഡിക്കൽ കോളേജിന്റെ റോഡ് പദ്ധതിയിൽ ഉൾപ്പെടുത്തിയതോടെ പയ്യനാമൺ, കുപ്പക്കര, വട്ടമൺ റോഡിന് അറ്റകുറ്റപ്പണി ഇല്ലാത്ത അവസ്ഥയായി. മെഡിക്കൽ കോളേജിന് തറക്കല്ലിട്ട 2014-ൽ തന്നെ റോഡ് പണിക്കുള്ള ആലോചന തുടങ്ങിയതാണ്. പയ്യനാമണ്ണിൽനിന്ന് മെഡിക്കൽ കോളേജിലേക്കുള്ള റോഡിന് നാല് കിലോമീറ്റർ ആണ് ദൂരം. റോഡ് വികസനത്തിന് ഭൂമി ഏറ്റെടുക്കൽ ജോലി ഇവിടെ പൂർത്തിയായിട്ടില്ല. ഭൂമി വിട്ടുനൽകിയ കുറച്ചുപേർക്ക് പണം കിട്ടിയെങ്കിലും ഇനിയും ഏറ്റെടുക്കൽ നടപടി പൂർത്തിയാക്കാനുണ്ട്. 14 കോടി രൂപയാണ് മുരിംഗമംഗലം മെഡിക്കൽ കോളേജ് റോഡിനും കുപ്പക്കര മെഡിക്കൽ കോളേജിനും അനുവദിച്ചിരിക്കുന്നത്. കുപ്പക്കര-വട്ടമൺ റോഡ് കാടുകയറിയും കുഴികൾ രൂപപ്പെട്ടും സഞ്ചാരയോഗ്യമല്ല. ആനക്കല്ല്, വട്ടമൺ പ്രദേശങ്ങളിലായി നിരവധി താമസക്കാർ ഉണ്ട്. ഓട്ടോറിക്ഷകൾക്കും ഇങ്ങോട്ടേക്ക് വരാൻ താത്പര്യമില്ല. ത്രിതല പഞ്ചായത്തുകാരും റോഡ് സംരക്ഷിക്കാൻ മെനക്കെടുന്നില്ല. മെഡിക്കൽ കോളേജ് പണി ആരംഭിക്കാൻ താമസമുണ്ടെങ്കിൽ കുഴികൾ നികത്തി കാടുതെളിക്കാൻ പൊതുമരാമത്ത് തയ്യാറാകണം.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കിയിൽ എക്സൈസ് നടത്തിയ പരിശോധനയിൽ അതിർത്തി മേഖലയിൽ നിന്നും 200 ലിറ്റർ കോട കണ്ടെടുത്തു

0
ഇടുക്കി: ഇടുക്കിയുടെ അതിർത്തി മേഖലകളിൽ എക്സൈസിന്റെ ഓപ്പറേഷൻ തണ്ടറിനൊപ്പം ഓണം സ്പെഷ്യൽ...

ബം​ഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാൻ ഇന്ത്യയിലെത്തുന്നതിലെ അനിശ്ചിതത്വം തുടരുന്നു

0
ന്യൂഡൽഹി : ബം​ഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാൻ ഇന്ത്യയിലെത്തുന്നതിലെ അനിശ്ചിതത്വം തുടരുന്നു....

മാലിന്യമുക്ത ഓണാഘോഷം : പൊതുജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി ജില്ലാ ശുചിത്വ മിഷന്‍

0
പത്തനംതിട്ട : ഹരിത ഓണം 2026 ന്‍റെ ഭാഗമായി മാലിന്യമുക്ത ഓണാഘോഷത്തിന്...

മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ ഊഞ്ഞാലാടി ഓണം ആഘോഷിച്ച് ഇഡി ആക്രമണ കേസിലെ പ്രതികൾ

0
തിരുവനന്തപുരം: സ്റ്റേഷനിൽ ഒപ്പിടേണ്ട ദിവസം പോലീസ് സ്റ്റേഷന് മുന്നിൽ ഓണം ആഘോഷിച്ച്...