കുറ്റവാളികള്‍ക്ക് കുടപിടിക്കുന്ന പാര്‍ട്ടിയാണ് സിപിഎം എന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : കുറ്റവാളികള്‍ക്ക് കുടപിടിക്കുന്ന പാര്‍ട്ടിയാണ് സിപിഎം എന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു. സി.പി.എം വെള്ളൂര്‍ ബ്രാഞ്ച് കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തില്‍ ടി. ഐ മധുസൂദനന്‍ എംഎല്‍എയ്‌ക്കെതിരെ ആരോപണമുന്നയിച്ചതിന് തല്‍സ്ഥാനത്തു നിന്നും അച്ചടക്ക നടപടിയുടെ ഭാഗമായി നീക്കം ചെയ്ത ഏരിയാ സെക്രട്ടറി വി.കുഞ്ഞികൃഷ്ണന്‍ കാഴ്ചക്കാരനായി. വേദിയില്‍ കയറാതെ കുഞ്ഞികൃഷ്ണന്‍ സദസ്യരിലൊരാളായി ഇരിക്കുകയായിരുന്നു.

ആരോപണ വിധേയനായ ടി. ഐ മധുസൂദനനെ പ്രവര്‍ത്തകരുടെ എതിര്‍പ്പിനെ പരിഗണിച്ചു പരിപാടിയില്‍ പങ്കെടുപ്പിക്കില്ലെന്ന അഭ്യൂഹമുണ്ടായിരുന്നുവെങ്കിലും പരിപാടിയില്‍ മുഖ്യാതിഥിയായതും പതാക ഉയര്‍ത്തിയതും മധുസൂദനന്‍ തന്നെയായിരുന്നു. ഇതോടെ ജില്ലാനേതൃത്വം മധുസൂദനനെ പൂര്‍ണമായും സംരക്ഷിച്ചു കൊണ്ടാണ് മുന്‍പോട്ടു പോകുന്നതെന്ന നിലപാടില്‍ തന്നെയാണെന്ന് വ്യക്തമായി.

വി. കുഞ്ഞികൃഷ്ണന്റെ നാടായ വെള്ളൂരിലാണ് ദേശീയ പാതയ്ക്കായി പൊളിച്ചുമാറ്റേണ്ടി വന്ന പഴയ കെട്ടിടത്തിനു പകരം പുതിയ പാര്‍ട്ടി ഓഫീസ് സി.കണ്ണന്‍നായര്‍ സ്മാരകമെന്ന പേരില്‍ പണിതത്. പയ്യന്നൂരില്‍ കൊടുമ്പിരി കൊള്ളുന്ന പാര്‍ട്ടി ഫണ്ട് തിരിമറി വിവാദത്തിനിടെ നടത്താന്‍ തീരുമാനിച്ച ഉദ്ഘാടനത്തില്‍ നിന്നും വി.കുഞ്ഞികൃഷ്ണന്‍ വിട്ടു നില്‍ക്കുമെന്ന ആശങ്കയുണ്ടായിരുന്നുവെങ്കിലും കഴിഞ്ഞ ദിവസം സി.പി. എം ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍, സംസ്ഥാന കമ്മിറ്റിയംഗം ടി.വി രാജേഷ് എന്നിവര്‍ നടത്തിയ കൂടിക്കാഴ്‌ച്ചയെ തുടര്‍ന്ന് പങ്കെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു.

തനിക്ക് ഏറെ വൈകാരികമായി ബന്ധമുള്ള പാര്‍ട്ടി ഓഫീസിന്റെ പുതിയ കെട്ടിട ഉദ്ഘാടനത്തില്‍ പങ്കെടുക്കുമെന്ന് വി.കുഞ്ഞികൃഷ്ണന്‍ പിന്നീട് പറഞ്ഞിരുന്നു. പാര്‍ട്ടി പ്രവര്‍ത്തനം അവസാനിപ്പിച്ചുവെന്നു വി.കുഞ്ഞികൃഷ്ണന്‍ പറഞ്ഞിരുന്നുവെങ്കിലും അദ്ദേഹത്തെ പാര്‍ട്ടിയുടെ ഏരിയാകമ്മിറ്റി അംഗമായി തന്നെയാണ് സ്വാഗതപ്രസംഗികന്‍ വിശേഷിപ്പിച്ചത്. എന്നാല്‍ വേദിയിലിരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. സി.പി. എം പൊളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവനാണ് പാര്‍ട്ടി ഓഫീസ് ഉദ്ഘാടനം ചെയ്തത്. സി.പി. എം കണ്ണൂര്‍ ജില്ലാസെക്രട്ടറി എം.വി ജയരാജന്‍, സെക്രട്ടറിയേറ്റ് അംഗങ്ങളായ വത്സന്‍ പനോളി, ടി. ഐ മധുസൂദനന്‍ എംഎല്‍എ, ടി.വി രാജേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തലശേരിയിൽ ബസുകൾ കൂട്ടിയിടിച്ച് അപകടം ; 70 പേർക്ക് പരിക്ക്

0
തലശേരി: തലശേരിയിൽ ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 70 പേർക്ക് പരിക്ക്....

ആലപ്പുഴ റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് ലഹരിമരുന്നുകളുമായി പശ്ചിമ ബംഗാൾ സ്വദേശി പിടിയിൽ

0
ആലപ്പുഴ: റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് വൻതോതിൽ ലഹരിമരുന്നുകളുമായി പശ്ചിമ ബംഗാൾ...

കൊല്ലത്ത് വാടകക്കാരുടെ വീട് ഇടിച്ചുനിരത്തി ഉടമകളുടെ ക്രൂരത

0
കൊല്ലം: കൊല്ലം ചിതറയിൽ വാടക തർക്കത്തെ തുടർന്ന് വർഷങ്ങളായി താമസിച്ചുവരുന്ന...

മകനെയും കൊണ്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ കുടിവെള്ള പദ്ധതിയുടെ കുഴിയിൽ വീണു ; ഗുരുതര പരിക്കേറ്റ്...

0
തിരൂരങ്ങാടി: റോഡിലെ കുഴിയിൽ വീണ് പരിക്കേറ്റ ബൈക്ക് യാത്രികൻ മരിച്ചു....