ഇന്ദ്രൻസ് നായകനായ ‘ലൂയിസ്’ സിനിമയുടെ ചിത്രീകരണം പൂർത്തിയായി

For full experience, Download our mobile application:
Get it on Google Play

ഇന്ദ്രൻസ് നായകനായ ” ലൂയിസ് ” സിനിമയുടെ ചിത്രീകരണം പൂർത്തിയായി. പത്തനംതിട്ട ജില്ലയിലെ കോന്നി ഉൾപ്പടെയുള്ള പ്രദേശങ്ങൾ, ഗോവ ,വാഗമൺ, തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളിൽ വെച്ചാണ് ഷൂട്ടിംഗ് പൂർത്തിയാക്കിയത്. സംവിധായകൻ ഷാബു ഉസ്മാൻ കോന്നി, തിരക്കഥാകൃത്ത് മനുഗോപാൽ കോന്നി, നിർമ്മാതാവ് റ്റിറ്റി കൊട്ടുപള്ളിൽ കോന്നി, മറ്റ് അണിയറ പ്രവർത്തകരും ചിത്രം ഉടൻ തന്നെ തീയേറ്ററുകളിൽ എത്തിക്കാനുള്ള ശ്രമത്തിലാണ്.

കോവിഡ് കാലത്തെ ഓൺലൈൻ വിദ്യാഭ്യാസവും നമ്മുടെ കുട്ടികൾക്ക് ഉണ്ടായ മാനസികപിരിമുറക്കങ്ങളുമാണ് ” ലൂയിസ് ” സിനിമയുടെ ഇതിവൃത്തം. ഇന്ദ്രസിനൊപ്പം മനോജ് കെ. ജയൻ ,ലെന , സായികുമാർ, ജോയി മാത്യു , സ്മിനു സിജോ, അശോകൻ, മീനാക്ഷി ,അജിത് കൂത്താട്ടുകുളം ,രാജേഷ് പറവൂർ ,രോഹിത്ത് ,ശശാങ്കൻ, കലാഭവൻ നവാസ് ,അസീസ്, ജോബി തുടങ്ങിയവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.

ഛായാഗ്രഹണം ആനന്ദ് കൃഷ്ണയും സംഗീതം -ജാസി ഗിഫ്റ്റ്, രാജീവ് ശിവ എന്നിവരും ഗാനരചന മനു മൻജിത്ത്, ഷാബു ഉസ്മാൻ കോന്നി എന്നിവരും എഡിറ്റിംഗ് നൗഫൽ അബ്ദുള്ളയും പശ്ചാത്തല സംഗീതം ജാസി ഗിഫ്റ്റും കലാസംവിധാനം സജി മുണ്ടയാടും മേക്കപ്പ് പട്ടണം ഷായും വസ്ത്രാലങ്കാരം രവി കുമാരപുരവും ത്രിൽസ് ജാക്കി ജോൺസണും കോറിയോഗ്രാഫി ജയും സ്റ്റിൽ സജി തിരുവല്ലയും ഡിസൈൻ എസ്.കെ.ഡി കണ്ണനുമാണ് അണിയറ പ്രവർത്തകർ. ഷിബു ഗംഗാധരൻ അസോസിയേറ്റ് ഡയറ്കടറും ഹസ്മീർ നേമം പ്രൊഡക്ഷൻ കൺട്രോളറുമാണ്. നിത്യ മാമ്മൻ ,ജാസി ഗിഫ്റ്റ്, ശ്രേയ തുടങ്ങിയവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രിക്കെതിരായ വാര്‍ത്ത ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍ പ്രതികരിച്ച് എ എ റഹീം...

0
കൊച്ചി: മുഖ്യമന്ത്രിക്കെതിരായ വാര്‍ത്ത ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

ബെംഗളുരുവിൽ നിന്നും കാണാതായ താനൂര്‍ സ്വദേശി ഇംതിയാസിനെ കണ്ടെത്തി

0
മലപ്പുറം: ബെംഗളുരുവിൽ നിന്നും കാണാതായ താനൂര്‍ സ്വദേശി ഇംതിയാസിനെ കണ്ടെത്തി. മഹാരാഷ്ട്രയിലെ...

ഓണവിപണി സജീവമാകാനിരിക്കെ ഏത്തക്കായുടെ വില കുതിച്ചുയരുന്നു

0
പത്തനംതിട്ട: ഓണവിപണി സജീവമാകാനിരിക്കെ ഏത്തക്കായുടെ വില കുതിച്ചുയരുന്നു. അപ്രതീക്ഷിത വെള്ളപ്പൊക്കത്തിൽ ജില്ലയിലെ...

പെരുമ്പാവൂരിൽ താമസസ്ഥലത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

0
എറണാകുളം: പെരുമ്പാവൂരിൽ താമസസ്ഥലത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ സ്വദേശി...