മുഖ്യമന്ത്രിക്കെതിരായ വാര്‍ത്ത ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍ പ്രതികരിച്ച് എ എ റഹീം എം പി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: മുഖ്യമന്ത്രിക്കെതിരായ വാര്‍ത്ത ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍ പ്രതികരിച്ച് എ എ റഹീം എം പി. പ്രിയദര്‍ശനി സെന്‍സറിങാണ് ഇപ്പോള്‍ നടക്കുന്നതെന്ന് പരിഹസിച്ചാണ് എ എ റഹീം എം പി രംഗത്തെത്തിയത്. ഇന്ദിരാഗാന്ധിയുടെ അടിയന്താരവസ്ഥയെ ഓര്‍മിപ്പിക്കുന്ന സാഹചര്യമാണ് ഇത്. ജനാധിപത്യത്തിന് പുല്ലുവിലയാണ് മുഖ്യമന്ത്രി നല്‍കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളാന്‍ മുഖ്യമന്ത്രിക്ക് കഴിയുന്നില്ലെന്നും റഹീം അഭിപ്രായപ്പെട്ടു. അസഹിഷ്ണുതയാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘മോദി വിരുദ്ധ വാര്‍ത്തകളും സംഘപരിവാര്‍ വിരുദ്ധ വാര്‍ത്തകളും മെറ്റ നീക്കം ചെയ്യാറുണ്ട്. ഇതിന് സമാനമായാണ് വി ഡി സതീശനും പ്രവര്‍ത്തിക്കുന്നത്. മെറ്റയെ ആയുധമായാണ് ഇവര്‍ ഉപയോഗിക്കുന്നത്. കേന്ദ്രസര്‍ക്കാരും മെറ്റയും തമ്മില്‍ അവിശുദ്ധ ബന്ധമാണ് നടക്കുന്നത്. എന്നാലും ബിജെപി ഇതര മുഖ്യമന്ത്രിക്ക് എങ്ങനെ മെറ്റയെ കൊണ്ട് ഇത് ചെയ്യിക്കാന്‍ സാധിക്കുന്നു. മെറ്റ സ്വമേധായ വാര്‍ത്തകള്‍ നീക്കം ചെയ്യില്ലല്ലോ. സര്‍ക്കാരിന്റെ വ്യക്തമായ നിര്‍ദേശ പ്രകാരമാണ് ഇത് ചെയ്യുന്നത്. കേന്ദ്രസര്‍ക്കാര്‍ ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുമ്പോള്‍ രാഹുല്‍ ഗാന്ധി അടക്കമുള്ളവര്‍ വിമര്‍ശിക്കാറുണ്ട്. ഇതാണ് ഇപ്പോള്‍ കേരളത്തിന്റെ മുഖ്യമന്ത്രി ചെയ്യുന്നത്’; എ എ റഹീം പറഞ്ഞു

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...