Sunday, April 28, 2024 7:02 pm

ഫണ്ട് തട്ടിപ്പ് പുറത്തെത്തിച്ച തനിക്കെതിരെ നടപടിയെടുത്തതെന്തിനെന്ന് പാര്‍ട്ടി വിശദീകരിക്കാതെ മടങ്ങി വരവില്ല : കുഞ്ഞികൃഷ്ണന്‍

For full experience, Download our mobile application:
Get it on Google Play

പയ്യന്നൂർ : പയ്യന്നൂരിലെ പാർട്ടി ഫണ്ടുകളിലെ കോടിക്കണക്കിന് രൂപയുടെ ക്രമക്കേട് സംബന്ധിച്ചുള്ള മുൻ ഏരിയ സെക്രട്ടറി വി.കുഞ്ഞികൃഷ്ണന്‍റെ പരാതി വീണ്ടും ചർച്ച ചെയ്യാമെന്ന് സി പി എം. പയ്യന്നൂർ ഏരിയ സെക്രട്ടറി ടി.വി.രാജേഷ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ സി.കൃഷ്ണൻ, വി.നാരായണൻ എന്നിവർ കഴിഞ്ഞദിവസം കുഞ്ഞികൃഷ്ണനെ സന്ദർശിച്ചാണ് പ്രശ്ന പരിഹാരത്തിന് ശ്രമം നടത്തിയത്.

സംസ്ഥാന നേതൃത്വത്തിന്‍റെ നിർദേശപ്രകാരമായിരുന്നു ചര്‍ച്ച. അടുത്ത പയ്യന്നൂർ ഏരിയ കമ്മിറ്റി യോഗത്തിൽ പങ്കെടുക്കണമെന്നും കുഞ്ഞികൃഷ്ണനോട് നേതാക്കള്‍ ആവശ്യപ്പെട്ടു. ഏരിയ സെക്രട്ടറി സ്ഥാനത്തേക്കു തന്നെ തിരിച്ചുവരാൻ കഴിയുന്ന ഫോർമുല നേതാക്കൾ അവതരിപ്പിച്ചതായാണ് വിവരം. അതെസമയം ഫണ്ട് തട്ടിപ്പ് പുറത്തെത്തിച്ച തനിക്കെതിരെ നടപടിയെടുത്തതെന്തിനെന്ന് പാര്‍ട്ടി വിശദീകരിക്കാതെ മടങ്ങി വരവില്ലെന്നാണ് കുഞ്ഞികൃഷ്ണന്‍റെ നിലപാട്.

ധനരാജ് രക്തസാക്ഷി ഫണ്ട്, തിരഞ്ഞെടുപ്പ് ഫണ്ട്, പയ്യന്നൂർ ഏരിയ കമ്മിറ്റി കെട്ടിട നിർമാണ ഫണ്ട് എന്നിവയിൽ 2 കോടിയോളം രൂപയുടെ തിരിമറിയും ക്രമക്കേടും നടന്നതായി ആരോപിച്ച്  ബാങ്ക് രേഖകൾ സഹിതം വി.കുഞ്ഞികൃഷ്ണൻ സിപിഎമ്മിന്‍റെ സംസ്ഥാന, ജില്ലാ നേതൃത്വങ്ങൾക്കു പരാതി നൽകിയിരുന്നു. തുടർന്ന് ടി.ഐ.മധുസൂദനൻ എംഎൽഎ അടക്കം പരാതിയിൽ ആരോപണവിധേയരായ 5 പേർക്കെതിരെ സിപിഎം അച്ചടക്കടനടപടി എടുത്തിരുന്നു.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

 

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഉപാസത് ദിനങ്ങൾ കഴിഞ്ഞു : ഇനി രണ്ടു നാൾ രാപ്പകൽ ഭേദിച്ച് അതിരാത്രം

0
കോന്നി: ഇളകൊള്ളൂർ ശ്രീ മഹാദേവർ ക്ഷേത്രത്തിൽ നടന്നു വരുന്ന അതിരാത്ര യാഗത്തിന്റെ...

ബസ് ഓട്ടോയിൽ ഇടിച്ച് അപകടം ; ഒരാൾ മരിച്ചു

0
മലപ്പുറം: മലപ്പുറം വാഴക്കാട് എടവണ്ണപ്പാറയിൽ ഓട്ടോറിക്ഷ ബസ്സുമായി കൂട്ടിയിടിച്ച് അപകടത്തിൽ ഒരാൾ...

കട്ടപ്പുറം പള്ളി വി. ഗീവർഗീസ് സഹദായുടെ ഓർമ്മപെരുന്നാൾ മെയ് 3 മുതൽ 7 വരെ

0
തിരുവല്ല : കാവുംഭാഗം കട്ടപ്പുറം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ വിശുദ്ധ...

കയർ ഫാക്ടറിക്ക് തീപിടിച്ച് 35 ലക്ഷത്തോളം രൂപയുടെ നാശനഷ്ടം

0
ചേര്‍ത്തല: കയർ ഫാക്ടറിക്ക് തീപിടിച്ച് 35 ലക്ഷത്തോളം രൂപയുടെ നാശനഷ്ടം. വയലാർ...