പയ്യന്നൂർ പോലീസ് ക്വാർട്ടേഴ്സ് ബോംബേറ് കേസ് : 4 സിപിഎം പ്രവർത്തകരെ കോടതി വെറുതെ വിട്ടു

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : പയ്യന്നൂരിൽ പോലീസ് ക്വാർട്ടേഴ്സിന് നേരെ ബോംബെറിഞ്ഞ കേസിൽ പ്രതികളായ നാല് സിപിഎം പ്രവർത്തകരെ തളിപ്പറമ്പ് അഡീഷണൽ ജില്ലാ സെഷൻസ് കോടതി വെറുതെ വിട്ടു. കേസ് അന്വേഷണത്തിൽ ഗുരുതരമായ വീഴ്ച സംഭവിച്ചുവെന്ന് നിരീക്ഷിച്ച കോടതി, അന്വേഷണ ചുമതലയുണ്ടായിരുന്ന അന്നത്തെ ഡിവൈഎസ്പിക്കെതിരെ നടപടി സ്വീകരിക്കാനും ശുഭാർശ ചെയ്തു. 2016 ജനുവരി 16-നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് പുലർച്ചെ പോലീസ് ക്വാർട്ടേഴ്സിന് നേരെ ബോംബെറിയുകയായിരുന്നു എന്നാണ് കേസ്. ആ സമയത്ത് സിഐയും കുടുംബവും ക്വാർട്ടേഴ്സിൽ ഉണ്ടായിരുന്നെങ്കിലും പരിക്കുകളില്ലാതെ രക്ഷപ്പെട്ടിരുന്നു. എന്നാൽ ബോംബേറിൽ ക്വാർട്ടേഴ്സിന് നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു. ഷിജിൽ ടി., സി.വി. നന്ദകുമാർ, കെ. വികാസ്, കെ. രഞ്ജിത്ത് എന്നിവരെയാണ് തെളിവുകളുടെ അഭാവത്തിൽ കോടതി കുറ്റവിമുക്തരാക്കിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജയിൽവാസത്തിനിടെ ഭാരം വൻതോതിൽ കുറഞ്ഞു; പ്രതിക്ക് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു

0
മുംബൈ: 48 ദിവസത്തിനിടെ 21 കിലോ ഭാരം കുറഞ്ഞതോടെ പ്രതിക്ക് ബോംബെ...

ഹോർമൂസ് കടലിടുക്കിൽ കനത്ത സുരക്ഷാ നീക്കവുമായി ഇറാൻ; നിയന്ത്രിത സമുദ്ര മേഖല പുറത്തേക്ക് വ്യാപിപ്പിക്കുമെന്ന്...

0
ടെഹ്റാൻ: ഗൾഫ് മേഖലയിൽ സംഘർഷം വർധിക്കുന്നതിനിടെ, നിർണായക സൈനിക നീക്കവുമായി ഇറാൻ....

സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന് മന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം: സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന്...