സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

അദാലത്ത്
സുപ്രീം കോടതിയുടെ പരിഗണനയിലുളള കേസുകള്‍ ഉഭയ സമ്മതപ്രകാരമുളള പരിഹാരമാര്‍ഗങ്ങളിലൂടെ സൗഹാര്‍ദപരമായി തീര്‍പ്പാക്കാന്‍ ഓഗസ്റ്റ് 21, 22, 23 തീയതികളില്‍ സമാധാന്‍ സമാരോഹ് സ്‌കീം പ്രകാരം പ്രത്യേക അദാലത്ത് നടത്തുന്നു. അദാലത്തില്‍ പങ്കെടുക്കുന്നവര്‍ കേസുകളുടെ വിശദാംശങ്ങള്‍
https://forms.gle/jqxefqF4BCWzukoP6 ഗൂഗിള്‍ ഫോം ലിങ്കില്‍ സമര്‍പ്പിക്കണം. അവസാന തീയതി മെയ് 31. വിവരങ്ങള്‍ക്ക് ജില്ല നിയമസേവന അതോറിറ്റി, മിനി സിവില്‍ സ്റ്റേഷന്‍, പത്തനംതിട്ടയിലോ 0468 2220141 നമ്പറിലോ ബന്ധപ്പെടണം.

ഇ-ദര്‍ഘാസ്
വടശ്ശേരിക്കര ഗ്രാമപഞ്ചായത്തിലെ 2026-27 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ട നാല് പ്രവൃത്തികള്‍ നടപ്പാക്കുന്നതിന് ജി എസ് ടി രജിസ്‌ട്രേഷനുളള സ്ഥാപനങ്ങള്‍ / ഏജന്‍സികള്‍/ വ്യക്തികള്‍ എന്നിവരില്‍ നിന്ന് ദര്‍ഘാസ് ക്ഷണിച്ചു. അവസാന തീയതി ജൂണ്‍ 12 വൈകിട്ട് അഞ്ച്. ഫോണ്‍ – 04735 252029.

ദര്‍ഘാസ്
വടശ്ശേരിക്കര ഗ്രാമപഞ്ചായത്തിലെ അസിസ്റ്റന്റ് എഞ്ചിനീയറുടെ കാര്യാലയത്തിലേക്ക് വാഹനം വാടകയ്ക്ക് നല്‍കാന്‍ താല്‍പര്യമുളളവരില്‍ നിന്ന് ദര്‍ഘാസ് ക്ഷണിച്ചു. അവസാന തീയതി മെയ് 30 ഉച്ചയ്ക്ക് ഒന്ന്. ഫോണ്‍ – 04735 252029.

ലൈസന്‍സ് പുതുക്കണം
മൈലപ്ര ഗ്രാമപഞ്ചായത്തിലെ വ്യാപാര – വ്യവസായ സ്ഥാപനങ്ങള്‍, സംരംഭങ്ങള്‍ എന്നിവയുടെ ഉടമകള്‍ 2026-27 സാമ്പത്തിക വര്‍ഷത്തെ ലൈസന്‍സ് പുതുക്കണം. പുതിയ സ്ഥാപനങ്ങളും ലൈസന്‍സ് എടുക്കണം. നിശ്ചിത സമയ പരിധിക്കകം ലൈസന്‍സ് എടുക്കാത്ത സ്ഥാപന ഉടമകള്‍ക്കെതിരെ കേരള പഞ്ചായത്ത് രാജ് നിയമപ്രകാരമുള്ള നടപടി സ്വീകരിക്കുമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലാ നഗരസഭയെ ആര് നയിക്കും? ആഗസ്റ്റ് 19ന് അറിയാം

0
കോട്ടയം: അപ്രതീക്ഷിതമായ സംഭവവികാസങ്ങളാൽ ഏറെ ശ്രദ്ധിക്കപ്പെട്ട നഗരസഭയാണ് പാലാ നഗരസഭ. ഈ...

ഇറാനെ പരാജയപ്പെടുത്തി ഹോർമുസ് കടലിടുക്ക് അമേരിക്കൻ പ്രദേശമായി ഉടൻ പ്രഖ്യാപിക്കും ; ട്രംപ്

0
വാഷിങ്ടൺ: ഇറാനെ പരാജയപ്പെടുത്തി ഹോർമുസ് കടലിടുക്കിനെ അമേരിക്കൻ പ്രദേശമായി ഉടൻ പ്രഖ്യാപിക്കുമെന്ന്...

419 പോലീസ് സ്റ്റേഷനുകളിൽ ഇന്നു മുതൽ എസ്എച്ച്ഒമാരുടെ ചുമതല എസ്ഐമാർക്ക്

0
തിരുവനന്തപുരം: സംസ്ഥാനത്തെ 419 പോലീസ് സ്റ്റേഷനുകളിൽ ഇന്നു മുതൽ എസ്എച്ച്ഒമാരുടെ ചുമതല...

80-ാമത് സ്വാതന്ത്ര്യദിനം : സംസ്ഥാനത്തും വിപുലമായ ആഘോഷം ; മുഖ്യമന്ത്രി പതാക ഉയർത്തും

0
തിരുവനന്തപുരം: രാജ്യം ഇന്ന് 80-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു. സംസ്ഥാനത്തും വിപുലമായ ആഘോഷം...