തിരുവല്ല റവന്യു ടവറില്‍ ലിഫ്റ്റ് പ്രവര്‍ത്തിക്കുന്നില്ല ; പടികയറി ചെന്നപ്പോള്‍ മോട്ടോര്‍ വാഹന വകുപ്പ് ഓഫീസും പൂട്ടിക്കിടക്കുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : തിരുവല്ല റവന്യു ടവറില്‍ ലിഫ്റ്റ്‌ പ്രവര്‍ത്തിക്കാത്തതും ഉച്ചയ്ക്ക് ശേഷം മോട്ടോര്‍ വാഹന വകുപ്പ് ഓഫീസ് പ്രവര്‍ത്തിക്കാത്തതും ജനങ്ങളെ വലയ്ക്കുന്നു. കഴിഞ്ഞ ദിവസമാണ് ബൈപ്പാസ് സര്‍ജ്ജറി കഴിഞ്ഞയാള്‍ തന്റെ സ്വകാര്യ ആവശ്യത്തിനായി തിരുവല്ല റവന്യു ടവറില്‍ പ്രവര്‍ത്തിക്കുന്ന മോട്ടോര്‍ വാഹന വകുപ്പ് ഓഫീസില്‍ പോകാന്‍ റവന്യു ടവറില്‍ എത്തിയത്. അവിടെ ചെന്നപ്പോള്‍ ലിഫ്റ്റ്‌ പ്രവര്‍ത്തിക്കുന്നില്ല. പിന്നീട് സുഖമില്ലാത്ത ഇദ്ദേഹം പടികള്‍ കയറി നാലാം നിലയില്‍ എത്തിയപ്പോള്‍ ഓഫീസ് വാതില്‍ അടച്ചിട്ടിരിക്കുന്നു. ഉച്ചയ്ക്ക് ശേഷം വരുന്നവര്‍ താഴെ പറയുന്ന നമ്പരില്‍ ബന്ധപ്പെടണമെന്നുള്ള അറിയിപ്പ് ബോര്‍ഡ് മാത്രമാണ് അദ്ദേഹത്തെ ഓഫീസിലേക്ക് സ്വാഗതം ചെയ്തത്‌. രാവിലെ അഞ്ച് മുതല്‍ വൈകിട്ട് അഞ്ച് മണി വരെയാണ് സര്‍ക്കാര്‍ ഒഫീസുകളുടെ സമയം. എന്നാല്‍ ഈ ഓഫീസ് മാത്രം ഉച്ചയ്ക്ക് ശേഷം അവധിയായിരിക്കും എന്ന കാര്യത്തില്‍ ആരാണ് തീരുമാനമെടുത്തത്‌ എന്ന ചോദ്യത്തിന് മാത്രം ഉത്തരമില്ല.

2023 മുതല്‍ തുടങ്ങിയതാണ് തിരുവല്ല റവന്യു ടവറിലെ ലിഫ്റ്റിന്റെ ഇടക്കിടെയുള്ള പണിമുടക്ക്. 2023 ല്‍ അഞ്ച് തവണയാണ് ഈ ലിഫ്റ്റില്‍ ആളുകള്‍ കുടുങ്ങിയത്. മൂന്നു കോടതികള്‍, താലൂക്ക് ഓഫീസ്, ആര്‍.റ്റി ഓഫീസ്, താലൂക്ക് സപ്ലെ ഓഫീസ്, വില്ലേജ് ഓഫീസ് തുടങ്ങിയ ഈ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഏഴുമാസമായി ലിഫ്റ്റ്‌ പ്രവര്‍ത്തിക്കാതെ വന്നതിനെ തുടര്‍ന്ന് പുതിയ ലിഫ്റ്റ് സ്ഥാപിച്ചിരുന്നു. എന്നിട്ടും ലിഫ്റ്റ്‌ ഇടക്കിടെ പണിമുടക്കുന്ന കാര്യം ഇപ്പോഴും തുടരുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജയിൽവാസത്തിനിടെ ഭാരം വൻതോതിൽ കുറഞ്ഞു; പ്രതിക്ക് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു

0
മുംബൈ: 48 ദിവസത്തിനിടെ 21 കിലോ ഭാരം കുറഞ്ഞതോടെ പ്രതിക്ക് ബോംബെ...

ഹോർമൂസ് കടലിടുക്കിൽ കനത്ത സുരക്ഷാ നീക്കവുമായി ഇറാൻ; നിയന്ത്രിത സമുദ്ര മേഖല പുറത്തേക്ക് വ്യാപിപ്പിക്കുമെന്ന്...

0
ടെഹ്റാൻ: ഗൾഫ് മേഖലയിൽ സംഘർഷം വർധിക്കുന്നതിനിടെ, നിർണായക സൈനിക നീക്കവുമായി ഇറാൻ....

സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന് മന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം: സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന്...