പഴകുളം തെങ്ങുംതാരയിലെ പാമ്പുകൾ നിറഞ്ഞ മുളംകാട് പരിസരവാസികൾക്ക് ഭീഷണിയാകുന്നു

For full experience, Download our mobile application:
Get it on Google Play

അടൂർ: പാമ്പുകൾ താവളമാക്കിയ കനാൽ അരികിലെ മുളംകാട് പരിസരവാസികൾക്ക് ഭീഷണിയാകുന്നു. പഴകുളം തെങ്ങുംതാരയിലെ പാസ് ജംങ്ഷനു സമീപം പത്ത് വീട്ടുകാരാണ് പാമ്പുകളെ ഭയന്ന് കഴിയുന്നത്. വർഷങ്ങൾക്കു മുമ്പ് പുറമ്പോക്കിൽ മണ്ണൊലിപ്പ് തടയുന്നതിന് വനം വകുപ്പ് നട്ടുപിടിപ്പിച്ചതാണ് മുളകൾ.

വർഷങ്ങൾ കഴിഞ്ഞപ്പോൾ മുളകൾ പൊട്ടി കിളിർത്ത്‌ ഇത് കാടായി. ഇവിടെനിന്ന്‌ സമീപത്തെ വീടുകളിലേക്ക് പാമ്പുകൾ കയറുന്ന അവസ്ഥയാണ്. പകലും പാമ്പുകൾ മുളംകാട്ടിൽനിന്ന്‌ പുറത്തിറങ്ങി തുടങ്ങി. പഴകുളം കോലമലയിലേക്ക് പോകുന്ന കാൽനടക്കാർക്കും മുളംകാട് ഭീഷണിയാണ്. ഇതിന് പരിഹാരം കാണണം എന്നാവശ്യപ്പെട്ട് കല്ലട ഇറിഗേഷൻ പ്രോജക്ട് ജലവിതരണ സംരക്ഷണ വിഭാഗത്തിന്റെ അടൂർ സബ് ഡിവിഷൻ അധികൃതർക്ക് പരാതി നൽകിയിരുന്നു. അധികൃതർ സ്ഥലത്തെത്തിയെങ്കിലും നടിപടിയൊന്നും സ്വീകരിച്ചില്ലെന്ന് നാട്ടുകാർ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...