പഴവങ്ങാടി ഗവ യൂ പി സ്കൂളിലെ നവീകരിച്ച പ്രീ- പ്രൈമറി ക്ലാസ്സ്‌ മുറികൾ ഉദ്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

റാന്നി: സമഗ്ര ശിക്ഷാ കേരളം- പത്തനംതിട്ട റാന്നി ബി.ആർ.സിയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ആധുനിക സൗകര്യങ്ങളോടുകൂടി നവീകരിച്ച പഴവങ്ങാടി ഗവൺമെൻറ് യുപിഎസിലെ പ്രീ സ്കൂളിന്റെ ഉദ്ഘാടനവും ഓണാഘോഷവും പഴവങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനിത അനിൽകുമാർ നിർവഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സീമ മാത്യു അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ജോൺ എബ്രഹാം, വാർഡ് മെമ്പർ ബിനിറ്റ് മാത്യു, റാന്നി ബി.പി.സി ഷാജി എ സലാം, റാന്നി എ.ഇ. ഒ റോസമ്മ രാജൻ, പ്രഥമധ്യാപകന്‍ ഷാജി തോമസ്, രാജ്മോഹൻ തമ്പി, എസ്.എം.സി ചെയർമാൻ ബാബു തോമസ്, സ്റ്റാഫ് സെക്രട്ടറി എഫ് അജി,പി.സി അച്ചാമ്മ എന്നിവര്‍ പ്രസംഗിച്ചു.

പ്രീ പ്രൈമറി തലം മുതൽ പ്ലസ്ടു തലം വരെയുള്ള വിദ്യാഭ്യാസം മികവുറ്റതാക്കുക  എന്ന ലക്ഷ്യത്തോടെയാണ് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം കേരള സർക്കാർ ആരംഭിച്ചത്. ആറു വയസ്സു മുതൽ ആരംഭിക്കുന്ന ഔപചാരിക വിദ്യാഭ്യാസത്തിന് ആവശ്യമായ അടിത്തറ ഒരുക്കുക എന്നതാണ് പ്രീസ്കൂൾ വിദ്യാഭ്യാസത്തിന്റെ പ്രഥമലക്ഷ്യം. അന്താരാഷ്ട്ര നിലവാരത്തിൽ ഉള്ളതും ശാസ്ത്രീയവുമായ പ്രീസ്കൂൾ പഠന മാതൃകയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. പ്രീപ്രൈമറി വിദ്യാർഥികളുടെ ബഹുമുഖ ബുദ്ധി വികാസത്തിനായി പഠനാനുഭവങ്ങൾ സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെ ആധുനിക ശിശുസൗഹൃദ ഫർണിച്ചർ പുറം വാതിൽ കളിയുപകരണങ്ങൾ, ബിൽഡിംഗ് ആൻഡ് ലേണിങ് എയ്ഡ് പ്രവർത്തന മൂലകൾ എന്നിവ ഇവിടെ ഒരുക്കിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു ; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി...

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...

ഓപ്പറേഷന്‍ തൂഫാന് രാഷ്ട്രീയം ഇല്ല : രമേശ് ചെന്നിത്തല

0
കൊടുങ്ങല്ലൂർ : പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള...