റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് ബാലസഭ മൈൻഡ് ബ്ലോവേഴ്സ് ലിയോറ ഫെസ്റ്റ് കുട്ടികൾക്ക് ഉള്ള വേനൽക്കാല പരിശീലനം നടത്തി. ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യസ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ എം.ജി ശ്രീകുമാർ ഉത്ഘാടനം ചെയ്തു. ചെയർപേഴ്സൺ നിഷരാജീവ് അദ്ധ്യക്ഷത വഹിച്ചു. ചാർജ് ഓഫിസർ കെ പ്രദീപ് വിശദീകരണം നടത്തി. പഞ്ചായത്തംഗം ബിനിറ്റ് മാത്യു, ഗീതാരാജപ്പൻ, സോമിനി ജോയി, ഓമനപ്രസാദ്, ഐഷാ ബേബി, മേരി ജോൺ, ഓമന ഗോപാലൻ,
സാറാമ്മ ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങിൽ ആര്‍.പി അമ്പിളി സന്തോഷ് ക്ലാസ്സ് നയിച്ചു. കുട്ടികളുടെ ശാരീരികവും വൈകാരികവും വൈജ്ഞാനികവുമായ പ്രവർത്തനങ്ങൾ പ്രയോജനപ്പെടുത്തുന്നതിന് വാർഡ്തലത്തിൽ എ.ഡി.എസ് സാമൂഹ്യ വികസന ഉപ സമതി കൺവീനറുടെ മേൽനോട്ടത്തിൽ കാർഷികം , ശാസ്ത്രം, കല, സംസ്കാരികം, ഉപജീവനം ഗണിതം എന്നിവയിൽ കുട്ടികളുടെ കഴിവിനെ കണ്ടെത്തി ക്ലാസ്സുകളും ചർച്ചകളും നടത്തി.