റാന്നി: പഴവങ്ങാടി ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് വനിതാദിനാഘോഷവും ലഹരിക്കെതിരെ വീണ്ടെടുക്കാം കുഞ്ഞുങ്ങളെ എന്ന പരിപാടി നടത്തി. മാസ്റ്റേഴ്സ് അത്റ്റിക് മിറ്റിൽ ഓട്ടമത്സരത്തിൽ വെള്ളിമെഡൽ നേടിയ മഹാത്മാ കുടുംബശ്രീ അംഗം സെലിനാ സോമന്‍, സംസാരശേഷിയും കേൾവി ശക്തിയും ഇല്ലാത്ത 26 വർഷമായി കുടുംബശ്രീ അംഗമായ ജെസി അനിയന്‍ അടക്കം മുതിർന്ന അംഗങ്ങളായ 15 പേരെ പൊന്നാടയും മൊമൻ്റോയും നൽകി ആദരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് റൂബി കോശി ഉത്ഘാടനം നിർവ്വഹിച്ചു. ക്ഷേമ കാര്യസ്റ്റാൻഡിംങ് കമ്മറ്റി ചെയർമാൻ എം.ജി ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു.
മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അനിതാ അനിൽകുമാർ, വാര്‍ഡംഗം ബിജി വർഗീസ്, സി.ഡി.എസ് ചെയർപേഴ്സൺ നിഷാരാജീവ്, കുടുംബശ്രീ ചാർജ് ഓഫീസർ കെ പ്രദീപ്, ജനമൈത്രി പോലീസ് കോർഡിനേറ്റർ ശ്രീനി ശാസ്താംകോവിൽ, സാറാമ്മ ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു. എക്സൈസ് ഇന്‍സ്പെക്ടര്‍ സന്തോഷ് ലഹരി വിരുദ്ധ ക്ലാസ്സും പോലീസ് എ.എസ്.ഐ കൃഷ്ണൻകുട്ടി വിവിധ കേസുകളെ കുറിച്ചും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സന്തോഷ് ആരോഗ്യത്തേ കുറിച്ചും റീ അഡിഷൻ സെൻ്ററിനെ കുറിച്ചും ക്ലാസ്സ് നയിച്ചു. കമ്മ്യൂണി കൗൺസിലർ രമാദേവി വനിതാദിന, ലഹരിവിരുദ്ധ പ്രോഗ്രാമിനെ കുറിച്ചും വിവരണം നൽകി. 350 പേരോളം പങ്കെടുത്ത ലഹരിവിരുദ്ധ വിളംബര റാലിയും നടത്തി.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1