റാന്നി : പഴവങ്ങാടിക്കര സർവീസ് സഹകരണ ബാങ്കിന്റെ അത്യാധുനിക സൗകര്യങ്ങളോടെ നവീകരിച്ച നവതി മന്ദിരം നാടിനു സമര്‍പ്പിച്ചു. റാന്നി എം.എൽ.എ. പ്രമോദ് നരായണൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡണ്ട് ജേക്കബ് ലൂക്കോസ് അധ്യക്ഷത വഹിച്ചു. ഡി.സി.സി. പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ സ്ട്രോങ്ങ് റൂമും സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ പി ആർ പ്രസാദ് ക്യാഷ് കൗണ്ടറും ഉദ്ഘാടനം ചെയ്തു.
റിങ്കു ചെറിയാൻ, ജെസ്സി അലക്സ്, ജോർജ്ജ് എബ്രഹാം, റ്റി. കെ. സാജു, എബ്രഹാം മാമൻ, അനിത അനിൽകുമാർ,എം.എസ് സുജ, സതീഷ് കെ. പണിക്കർ, സി കെ ബാലൻ,കെ കെ സുരേന്ദ്രൻ, എ.ജി ആനന്ദൻ പിള്ള, ആലിച്ചൻ ആറൊന്നിൽ, സീമാ ബിജു, സജി ഇടിക്കുള, വിജയൻ ചേതക്കൽ, ബി നോയ് കുര്യാക്കോസ്, പ്രകാശ് കുമാർ, എൻ അജയകുമാര്‍, പി എ. അനിൽ, എബ്രഹാം മാത്യു പനച്ചമൂട്ടിൽ എന്നിവർ പ്രസംഗിച്ചു.