ന്യൂഡല്‍ഹി: സിപിഎം പോളിറ്റ് ബ്യുറോ യോഗം ഡല്‍ഹിയിൽ ഇന്ന് സമാപിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കില്ല. സുഭാഷ് ചന്ദ്രബോസിന്‍റെ ജന്മദിനത്തിലും ഗാന്ധിജിയുടെ ചരമ ദിനത്തിലും റിപ്പബ്ലിക് ദിനത്തിലും കേന്ദ്ര സര്‍ക്കാരിനെതിരെ സംഘടിപ്പിക്കുന്ന സമര പ്രചാരണ പരിപാടികൾക്ക് ഇന്ന് ചേരുന്ന പിബിയോഗം അന്തിമ രൂപം നൽകും. കേരളത്തിലേക്ക് മടങ്ങിയതിനാൽ മുഖ്യമന്ത്രി ഇന്നത്തെ പോളിറ്റ് ബ്യൂറോ യോഗത്തിൽ സംബന്ധിക്കുന്നില്ല. ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ അധ്യക്ഷ ഐഷി ഘോഷ് എകെജി ഭവനിലെത്തി പോളിറ്റ് ബ്യൂറോ അംഗങ്ങളെ കാണും.
സിപിഎം പോളിറ്റ് ബ്യുറോ യോഗം ഡല്‍ഹിയിൽ ഇന്ന് സമാപിക്കും ; മുഖ്യമന്ത്രി പങ്കെടുക്കില്ല
RECENT NEWS
Advertisment