കൊച്ചി: മരടിൽ മൂന്നാമത്തെ ഫ്ലാറ്റും വീണു, ജെയ്ൻ കോറൽകേവ് ഫ്ലാറ്റാണ് മുൻ നിശ്ചയിച്ച പ്രകാരം കൃത്യം 11 മണിക്ക് തന്നെ വിജയകരമായി തകർത്തത്. പൊളിച്ച് നീക്കുന്ന ഫ്ലാറ്റുകളിൽ ഏറ്റവും വലുത് ജെയിൻ കോറൽകേവ് ആയിരുന്നു.
25 അപ്പാര്‍ട്ട് മെന്‍റ് സമുച്ചയം പൊടിയായി മാറി 16 നിലകളിലായി 125ഓളം താമസ സൗകര്യങ്ങളാണ് ഉണ്ടായിരുന്നത്. കായലിന് ഏറ്റവും സമീപത്ത് സ്ഥിതി ചെയ്തിരുന്ന ജെയ്‌നും ഇനി ഓര്‍മ്മ മാത്രമായി. കുറച്ചു സമയം കൂടി കഴിഞ്ഞെങ്കില്‍ മാത്രമെ കായലില്‍ അവശിഷ്ടങ്ങള്‍ വീണിട്ടുണ്ടൊ എന്നു പരിശോധിക്കുവാന്‍ സാധിക്കുകയുള്ളു. ഇപ്പോള്‍ ഫയര്‍ ഫോഴ്‌സ് പൊടി നിയന്ത്രണത്തിലാക്കന്‍ വെള്ളം ഒഴിക്കുകയാണ്. സമീപത്തുണ്ടായിരുന്ന തുറസ്സായ സ്ഥലത്തേക്കാണ് ഫ്ലാറ്റ് പൊടിഞ്ഞു വീണിരിക്കുന്നത്.