എലത്തൂർ സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലി അസ്വാരസ്യമുണ്ടായെന്ന് പി സി ചാക്കോ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: എലത്തൂർ സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലി അസ്വാരസ്യമുണ്ടായെന്ന് പി സി ചാക്കോ. തർക്കങ്ങളെല്ലാം പരിഹരിച്ചെന്നും പാർട്ടിയാണ് വലുതെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡൻ്റ് മുക്കം മുഹമ്മദിൻ്റെ പരാതി കേട്ട ശേഷമാണ് അസ്വാരസ്യങ്ങളെല്ലാം പരിഹരിച്ചതെന്നും പി സി ചാക്കോ വ്യക്തമാക്കി. എലത്തൂരിൽ എകെ ശശീന്ദ്രൻ സ്ഥാനാര്‍ത്ഥിയാകുന്നതിനെതിരെ തർക്കങ്ങൾ ഉയർന്നിരുന്നു. എകെ ശശീന്ദ്രൻ മത്സരിക്കരുതെന്ന ആവശ്യം ഒരു വിഭാഗം കടുപ്പിച്ചിരുന്നു. ശശീന്ദ്രൻ മാറി പുതിയ ആളുകള്‍ക്ക് അവസരം നല്‍കണമെന്നാണ് എൻസിപി ജില്ലാ പ്രസിഡന്റ് മുക്കം മുഹമ്മദ് പരസ്യമായി ആവശ്യപ്പെട്ടിരുന്നത്. ശശീന്ദ്രനെതിരെ ജില്ലയിലെ വിവിധ മണ്ഡലം കമ്മികള്‍ പ്രമേയവും പാസാക്കിയിരുന്നു. എന്നാല്‍, എലത്തൂരിൽ സ്ഥാനാർത്ഥിയായി മന്ത്രി എ കെ ശശീന്ദ്രനെ തിരഞ്ഞെടുക്കുകയായിരുന്നു. നാളെ ശശീന്ദ്രൻ നാമനിർദേശ പത്രിക സമർപ്പിക്കും. ശശീന്ദ്രൻ്റെ നാമനിർദേശ പത്രിക സമർപ്പണത്തിന് കൂടെ ഉണ്ടാകുമെന്ന് മുക്കം മുഹമ്മദ് പറഞ്ഞു. പാർട്ടി ഒറ്റക്കെട്ടാണെന്നും എല്ലാം പരിഹരിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അവധിക്കാലത്ത് ഇന്ത്യക്കാര്‍ക്ക് സൗജന്യ സന്ദര്‍ശകവീസയുമായി യുഎഇ ; അബുദാബി ടൂറിസം ഡിപ്പാർട്ട്മെന്റിന്റെ പ്രഖ്യാപനം

0
അബുദാബി : ഇന്ത്യക്കാര്‍ക്ക് സൗജന്യ സന്ദര്‍ശക വീസയുമായി യുഎഇ. അബുദാബി ടൂറിസം...

പെരുമ്പാറ ആദിവാസി ഉന്നതിയിൽ പുലി ശല്യം രൂക്ഷമാകുന്നു

0
ചാലക്കുടി: മലക്കപ്പാറയിലെ പെരുമ്പാറ ആദിവാസി ഉന്നതിയിൽ പുലി ശല്യം രൂക്ഷമാകുന്നു....

റഷ്യൻ എണ്ണശുദ്ധീകരണ ശാലയിൽ യുക്രൈന്റെ ഡ്രോൺ ആക്രമണം ; 12 മരണം

0
മോസ്കോ : റഷ്യയിലെ തതാർസ്താൻ മേഖലയിലുള്ള എണ്ണ ശുദ്ധീകരണ ശാലയ്ക്ക് നേരെയുണ്ടായ...

ഫോര്‍ട്ട് കൊച്ചിയിൽ വന്‍ ഫ്ലാറ്റ് സമുച്ചയത്തിന്റെ നിര്‍മാണത്തെ തുടർന്ന് സമീപത്തെ വീടുകളിൽ വിള്ളൽ

0
കൊച്ചി: എറണാകുളം ഫോര്‍ട്ട് കൊച്ചിയിൽ വന്‍ ഫ്ലാറ്റ് സമുച്ചയത്തിന്റെ നിര്‍മാണത്തെ തുടർന്ന്...