തിരുവനന്തപുരം : കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ വിമര്‍ശനവുമായി എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പിസി ചാക്കോ. സുധാകരന്‍ തോക്ക് കൊണ്ടു നടക്കുന്ന കോണ്‍ഗ്രസുകാരനാണെന്നാണ് പിസി ചാക്കോ പറഞ്ഞു. അധികം താമസിയാതെ തന്നെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സുധാകരനെയും തള്ളിപ്പറയുമെന്നും സില്‍വര്‍ ലൈനില്‍ പ്രതിപക്ഷം നടത്തുന്നത് നിലനില്‍പ്പിനായുള്ള സമരമാണെന്നും പിസി ചാക്കോ കുറ്റപ്പെടുത്തി.
മനോരമ ന്യൂസിന്റെ ന്യൂസ് മേക്കര്‍ പുരസ്‌കാരം കെ സുധാകരന് ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ അഭിനന്ദന സന്ദേശം നിറയുമ്പോഴാണ് പിസി ചാക്കോയുടെ വിമര്‍ശനം. കൂടാതെ ഇടുക്കി എഞ്ചിനീയറിംഗ് കോളേജില്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കെ സുധാകരനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. ധീരജിനെ നിഖില്‍ കുത്തുന്നത് കണ്ടിട്ടില്ല. ആരാണ് കുത്തിയതെന്ന് അവിടെയുള്ളവര്‍ക്ക് അറിയില്ല.
ആകസ്മികമായി നടത്തിയ ദുരന്തം കെപിസിസി അധ്യക്ഷന്റെ തലയില്‍ കെട്ടി വെയ്ക്കാന്‍ ശ്രമിക്കേണ്ട. ആരാണ് കുത്തിയതെന്ന് പോലീസ് കണ്ടെത്തണം. അതിന് മുന്‍പ് നിഖിലാണ് കുത്തിയതെന്ന് വിധി കല്‍പ്പിക്കുന്നത് പാതകമാണെന്ന് സുധാകരന്‍ പറഞ്ഞിരുന്നു. കൂടാതെ പ്രതികള്‍ക്ക് കോണ്‍ഗ്രസ് നിയമസഹായം നല്‍കുമെന്നും സുധാകരന്‍ പറഞ്ഞിരുന്നു.