പാലാ : പാലായില്‍ മത്സരിക്കുമെന്ന നിലപാട് മയപ്പെടുത്തി പി സി ജോര്‍ജ് എംഎല്‍എ. കാഞ്ഞിരപ്പള്ളിയും പൂഞ്ഞാറും നല്‍കാന്‍ യുഡിഎഫ് തയാറായാല്‍ വിട്ടുവീഴ്ചയെന്നും പി സി ജോര്‍ജ് പറഞ്ഞു. പാലായ്ക്ക് പകരം മലപ്പുറം ജില്ലയില്‍ ഒരു സീറ്റ് ആവശ്യപ്പെടും. പാലായില്‍ മാണി സി കാപ്പന്‍ സ്ഥാനാര്‍ത്ഥി ആണെങ്കില്‍ പിന്തുണയ്ക്കാനും തീരുമാനം. ആര് നിന്നാലും പിന്തുണയ്ക്കുമെന്ന് പി സി ജോര്‍ജ് വ്യക്തമാക്കി. ഷോണ്‍ ജോര്‍ജ് മത്സരിക്കുന്ന കാര്യത്തില്‍ നാളത്തെ ജനപക്ഷ യോഗത്തില്‍ തീരുമാനമാകും. തിരുവനന്തപുരത്താണ് യോഗം.
തര്‍ക്കത്തിന് തങ്ങളില്ലെന്നും പി സി ജോര്‍ജ് പറഞ്ഞു. ഇരിങ്ങാലക്കുട, പേരാമ്പ്ര എന്നീ സീറ്റുകളും ആവശ്യപ്പെടും. യുഡിഎഫുമായി ചര്‍ച്ച നടത്തും. സമ്മര്‍ദ തന്ത്രവുമായാണ് പി സി ജോര്‍ജ് നേരത്തെ എ രംഗത്ത് എത്തിയിരുന്നത്. യുഡിഎഫുമായി ചര്‍ച്ച നടത്താനായിരുന്നു തന്ത്രം. എന്നാല്‍ ഇതിന് അനുകൂലമായി യുഡിഎഫിലെ മുതിര്‍ന്ന നേതാക്കളാരും പ്രതികരിച്ചിരുന്നില്ല. ഇതിനാലാണ് ഇപ്പോള്‍ നിലപാടില്‍ മയവുമായി പി സി ജോര്‍ജ് രംഗത്തെത്തിയിരിക്കുന്നത്.