പോലീസുകാരെ കത്തികൊണ്ട് കുത്തി, നടുറോഡില്‍ വെടിവെപ്പ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : പരിശോധനയ്ക്ക് ഇറങ്ങിയ പോലീസുകാരെ നടുറോഡില്‍ ജനം നോക്കിനില്‍ക്കെ ആക്രമിച്ചു. പോലീസുകാരെ കത്തി  കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചു. തുടര്‍ന്ന് പോലീസുകാരന്റെ പിസ്റ്റള്‍ തട്ടിപ്പറിക്കാനും ശ്രമിച്ചു. ഇതേത്തുടര്‍ന്ന് വെടിവെപ്പും നടന്നു.

പടിഞ്ഞാറന്‍ ഡല്‍ഹിയിലെ തിലക് നഗറില്‍ ഇന്നലെ വൈകിട്ട് 7.30 ഓടെയായിരുന്നു സംഭവം. തിലക് നഗര്‍ സ്‌റ്റേഷനിലെ കോണ്‍സ്റ്റബിള്‍മാരായ ദീപക്കും മുകേഷും പതിവ് പരിശോധനയ്ക്ക് ഇറങ്ങിയതായിരുന്നു. വാഹനങ്ങള്‍ പരിശോധിക്കുന്നതിനിടെ ക്രിമിനലായ സാഗര്‍ ചാമ്പ ഇവിടേക്ക് എത്തി. പോലീസിനെ കണ്ട് കടന്നുകളയാന്‍ ശ്രമിച്ച സാഗര്‍ ചാമ്പയെ മുകേഷ് തടഞ്ഞു. തുടര്‍ന്ന് സാഗര്‍ മുകേഷുമായി വാക്കുതര്‍ക്കമുണ്ടാകുകയും കത്തിയെടുത്ത് കുത്തുകയുമായിരുന്നു. കയ്യിലും നെഞ്ചിലും കുത്തുകൊണ്ട മുകേഷ് നിലത്തു വീണു. ഇതു കണ്ട ദീപക്ക് ഓടിയെത്തി സാഗറിനെ പിടിക്കാന്‍ ശ്രമിച്ചു.

ഇതിനിടെ ദീപക്കിന്റെ കയ്യിലെ പിസ്റ്റള്‍ തട്ടിപ്പറിക്കാന്‍ സാഗര്‍ ശ്രമിച്ചു. പിടിവലിക്കിടെ ആദ്യ വെടിപൊട്ടി. ഇത് ആകാശത്തേക്കായതിനാല്‍ ആര്‍ക്കും പരിക്കേറ്റില്ല. എന്നാല്‍ രണ്ടാമത്തെ വെടി സാഗറിന്റെ നെഞ്ചിലാണ് കൊണ്ടത്. പരിക്കേറ്റ മൂവരെയും ആശുപത്രിയിലാക്കി. മുകേഷും സാഗറും ഐസിയുവിലാണ്. ഇരുവരേയും അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയരാക്കി. സാഗറിനെതിരെ വധശ്രമത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്. മോഷണം പിടിച്ചുപറി തുടങ്ങിയ കുറ്റങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ള സാഗര്‍ 15 ദിവസം മുമ്പാണ് ജാമ്യത്തില്‍ പുറത്തിറങ്ങിയതെന്ന് പോലീസ് സൂചിപ്പിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...