ബിജെപി പിന്തുണയോടെ എല്‍.ഡി.എഫ് ഭരണം ; റാന്നി പഞ്ചായത്ത് പ്രസിഡന്റ് രാജിവെയ്ക്കണമെന്ന് എ.പി. ജയൻ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : റാന്നിയിൽ ബിജെപി പിന്തുണയോടെ എൽ.ഡി.എഫ് സ്ഥാനാർഥി പ്രസിഡന്റായത് മുന്നണി മര്യാദയുടെ ലംഘനമാണെന്ന് സിപിഐ ജില്ലാ ഘടകം. റാന്നി പഞ്ചായത്ത് പ്രസിഡന്റ്  രാജിവെയ്ക്കണമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി. ജയൻ ആവശ്യപ്പെട്ടു. മുന്നണി സംവിധാനത്തിൽ ഇങ്ങനെ മുന്നോട്ടു പോകാനാകില്ലെന്ന് എ.പി. ജയൻ പറഞ്ഞു. ബിജെപി പിന്തുണയിൽ ഇടതു മുന്നണി സ്ഥാനാർഥി പ്രസിഡന്റായതിൽ സിപിഎമ്മിനെതിരെ സിപിഐ ലോക്കൽ കമ്മറ്റി തുറന്ന പോരിനിറങ്ങിയതിന് പിന്നാലെയാണ് സിപിഐ ജില്ലാ സെക്രട്ടറിയും വിമർശനമുയർത്തിയിരിക്കുന്നത്.

റാന്നിയിൽ ജോസ് വിഭാഗത്തിലെ ശോഭാ ചാർളി പ്രസിഡന്റായത് സിപിഎം അംഗങ്ങളുടെ വോട്ട് നേടിയാണ്. മൂന്നു സീറ്റിൽ മത്സരിച്ച സിപിഐ മൂന്നിലും തോറ്റിരുന്നു. ഇത് സിപിഎം വോട്ട് മറിച്ചതുകൊണ്ടാണ് എന്നായിരുന്നു സിപിഐ വിമർശനം. സിപിഎം ലോക്കൽ സെക്രട്ടറിയുടെ തന്നിഷ്ടപ്രകാരമാണ് റാന്നിയിൽ കാര്യങ്ങൾ തീരുമാനിച്ചതെന്നും വിമർശനമുണ്ട്. പ്രസിഡന്റ് മറ്റിടങ്ങളിലേത് പോലെ രാജിവച്ച് മാതൃക കാട്ടണം എന്നാണ് സിപിഐ ആവശ്യം. കേരള കോൺഗ്രസ് – ബിജെപി പ്രത്യേക കരാർ ഉണ്ടായിരുന്നുവെന്ന് എ.പി. ജയനും പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ; ഹോർമുസ് കടലിടുക്കിനെ നടുക്കി വൻ സ്ഫോടനങ്ങൾ

0
ടെഹ്‌റാൻ : പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള നാവിക-സൈനിക സംഘർഷം തുടരുന്നതിനിടയിൽ,...

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...