ഡോളര്‍ കടത്ത് ; വീസ സ്റ്റാമ്പിംഗ് ഏജന്‍സി ഉടമകളെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഡോളര്‍ കടത്ത് കേസില്‍ വീസ സ്റ്റാമ്പിംഗ് ഏജന്‍സി ഉടമകളെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും. ഫോര്‍ത്ത് ഫോഴ്‌സ്, യുഎഎഫ്എക്‌സ് സൊല്യൂഷന്‍ എന്നീ ഏജന്‍സികളുടെ ഉടമകളെയാണ് ചോദ്യം ചെയ്യുന്നത്. സ്വപ്‌ന സുരേഷിന്റെ രഹസ്യ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. യുഎഇ കോണ്‍സുലേറ്റില്‍ ഇവരാണ് വീസാ സ്റ്റാമ്പിംഗ് നടത്തിയിരുന്നത്. ഇവരില്‍ നിന്ന് കമ്മീഷന്‍ ലഭിച്ചിരുന്നതായും ഡോളര്‍ രൂപത്തിലാണ് കമ്മീഷന്‍ ലഭിച്ചിരുന്നതെന്നും സ്വപ്‌ന പറഞ്ഞതായാണ് വിവരം. രാവിലെ 11 മണിയോടെയാണ് ഇവരെ ചോദ്യം ചെയ്യുക. കസ്റ്റംസ് പ്രിവന്റീവ് ഓഫീസിലാണ് ചോദ്യം ചെയ്യല്‍.

അതേസമയം നിയമസഭാ സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ.അയ്യപ്പന് സമന്‍സ് നല്‍കിയതില്‍ വീഴ്ചയില്ലെന്ന് കസ്റ്റംസ് അറിയിച്ചു. ചട്ടലംഘനമെന്ന ആരോപണം കസ്റ്റംസ് നിഷേധിച്ചു. നിയമസഭാ സെക്രട്ടറി കസ്റ്റംസിന് കത്ത് നല്‍കിയ സംഭവത്തെ അപലപിച്ച് കെ.സി ജോസഫ് എംഎല്‍എ രംഗത്തെത്തി. സഭാ ചട്ടങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്യുന്നുവെന്നാണ് ആരോപണം. നിയമസഭ സെക്രട്ടറിയേറ്റിന്റെ പരിരക്ഷ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്ക് മാത്രം ബാധകമാണ്. ഇത് സ്പീക്കറുടെ പേഴ്‌സണല്‍ സ്റ്റാഫിന് കൂടി നടപ്പാനുള്ള സഭാ സെക്രട്ടറിയുടെ നീക്കം അതിശയകരമെന്നും കെ സി ജോസഫ് സമൂഹ മാധ്യമത്തില്‍ കുറിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വണ്ടിക്കച്ചവടം മറയാക്കി ലഹരി ഒഴുക്ക് : പണം കൈകാര്യം ചെയ്യാൻ യുവരാഷ്ട്രീയ നേതാവ് ;...

0
കൊച്ചി : കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയ തിരുവല്ല ഒറ്റത്തെങ്ങ് അമ്പാട്ടുപറമ്പ്...

കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം ; 35ഓളം പേർക്ക് പരിക്ക് , രണ്ടുപേരുടെ...

0
കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കണ്ണൂർ കീച്ചേരിയിലാണ്...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...