ഫേ​സ്​​​ബു​ക്കി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട പെ​ണ്‍​കു​ട്ടി​യെ വീട്ടില്‍ നിന്നും വിളിച്ചിറക്കി കാറില്‍ കറങ്ങി , കള്ളും കുടിപ്പിച്ചു …..

For full experience, Download our mobile application:
Get it on Google Play

ചെ​റു​തോ​ണി : പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്രമിച്ച സംഭവത്തില്‍ യു​വാ​വി​നെ ഇടുക്കി പോ​ലീ​സ്​ അറസ്റ്റ്​​ ചെയ്തു. എ​റ​ണാ​കു​ളം പ​റ​വൂ​ര്‍ സ്വ​ദേ​ശി ദീ​പ​ക്കാ​ണ്​ (22) അറസ്റ്റിലായത്.

ക​ഴി​ഞ്ഞ നാ​ലി​നാ​ണ് സം​ഭ​വം. സു​ഹൃ​ത്തു​ക്ക​ള്‍​ക്കൊ​പ്പം ഉ​ല്ലാ​സ​യാ​ത്ര​ക്ക്​ ഇ​ടു​ക്കി​യി​ല്‍ എ​​ത്തി​യ​താ​ണ് യു​വാ​വ്. സു​ഹൃ​ത്തു​ക്ക​ളെ തി​രി​കെ പ​റ​ഞ്ഞ​യ​ച്ച​ശേ​ഷം ഫേ​സ്​​​ബു​ക്കി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട പെ​ണ്‍​കു​ട്ടി​യെ കാ​ണാ​ന്‍ യുവാവ് വീ​ട്ടി​ന​ടു​ത്തെത്തുകയുണ്ടായി. ഉ​ച്ച​ക്ക്​ ര​ണ്ടോ​ടെ പെ​ണ്‍​കു​ട്ടി​യെ വി​ളി​ച്ചി​റ​ക്കി കാ​റി​ല്‍ ക​യ​റ്റി ഇടുക്കിയിലും ക​രി​മ്പ​നി​ലു​മാ​യി സ​ഞ്ച​രി​ച്ചു ഇയാള്‍. ഇ​തി​നി​ടെ പെ​ണ്‍​കു​ട്ടി​യു​ടെ ഫോ​ട്ടോ മൊ​ബൈ​ല്‍ ഫോണില്‍ പ​ക​ര്‍​ത്തു​ക​യും ഷാ​പ്പി​ല്‍​നി​ന്ന്​ മ​ദ്യം​വാ​ങ്ങി കു​ടി​പ്പി​ക്കു​ക​യും ചെയ്തു. കു​ട്ടി​യെ കാ​ണാ​താ​യ​തി​നെ തുടര്‍​ന്ന് വീ​ട്ടു​കാ​ര്‍ നാലുപാടും അ​ന്വേ​ഷ​ണം തുടങ്ങി.

യു​വാ​വി​നെ​ക്കു​റി​ച്ച്‌ സം​ശ​യ​മു​ണ്ടാ​യി​രു​ന്ന​തി​നാ​ല്‍ ഇ​യാ​ളു​ടെ ഫോ​ണി​ലേ​ക്ക് വി​ളി​ച്ച്‌ അ​ന്വേ​ഷി​ച്ചാ​ണ്​ ഇ​വ​രെ ക​ണ്ടെ​ത്തി​യ​ത്. വീ​ട്ടു​കാ​രു​ടെ പ​രാ​തി​യെ തു​ട​ര്‍​ന്ന് പോ​ലീ​സ്​ യു​വാ​വി​നെ അ​റ​സ്​​റ്റ്​ ചെ​യ്യു​ക​യാ​യി​രു​ന്നു. പ്രതിക്കെ​തി​രെ പീ​ഡ​ന ശ്ര​മ​ത്തി​നും പെ​ണ്‍​കു​ട്ടി​യു​ടെ ഫോ​ട്ടോ എ​ടു​ത്ത​തി​നും മ​ദ്യം ക​ഴി​പ്പി​ച്ച​തി​നും കേ​സ്​ രജിസ്​​റ്റ​ര്‍ ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്ര​തി​യെ റി​മാ​ന്‍​ഡ്​ ചെ​യ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം

0
കൊച്ചി: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിക്ക് ഒരു കേസിൽ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ കുടുംബശ്രീ സി.ഡി.എസ് ഓണം വിപണന മേള ആരംഭിച്ചു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഓണം...

35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ സംഭവത്തിൽ നിർണായക ശബ്ദരേഖ പുറത്ത്

0
തൃശൂർ: മാളയിൽ 35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ...