Saturday, April 27, 2024 5:02 am

ഒരു മാസത്തിനുള്ളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെയ്ക്കുo ; ഇ.പി. ജയരാജന്‍ മുഖ്യമന്ത്രി ആകുമെന്നും പി.സി

For full experience, Download our mobile application:
Get it on Google Play

കോട്ടയം: സ്വര്‍ണ്ണക്കടത്ത് വിവാദം ആളിക്കത്തുന്ന സാഹചര്യത്തില്‍ പ്രവചനവുമായി പി.സി ജോര്‍ജ്.ഒരു മാസത്തിനുള്ളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെയ്ക്കുമെന്ന് പി.സി ജോര്‍ജ് കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു. പിണറായി വിജയന്‍ രാജിവെയ്ക്കുന്ന സാഹചര്യത്തില്‍ പകരം, എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍ മുഖ്യമന്ത്രി ആകുമെന്നും പി.സി നിരീക്ഷണം നടത്തി. ഇപ്പോഴത്തെ സി.പി.എമ്മിന് ഇ.പി. ജയരാജനെ പോലെ ഒരാളെയാകും മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തിക്കാനാകുക എന്ന് പരിഹാസ രൂപേണയാണ് പി.സി. ജോര്‍ജ് പറഞ്ഞത്. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് തനിക്ക് നേരെ ഉയരുന്ന ഗൂഢാലോചന സംബന്ധിച്ച ആരോപണങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു പി.സി ജോര്‍ജ്.

സ്വര്‍ണക്കടത്ത് കേസ് കത്തിനില്‍ക്കുന്ന ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിയെക്കൊണ്ട് രാജിവെപ്പിക്കുമെന്നും ഇതിനായി നിയമപരമായ എല്ലാ മാര്‍ഗ്ഗവും സ്വീകരിക്കുമെന്നും പി.സി ജോര്‍ജ് പറഞ്ഞു. രാഷ്ട്രപതിയേയും ഗവര്‍ണറെയും സമീപിക്കുമെന്നും ഈ കൊള്ളയില്‍ നിന്നും ജനങ്ങളെ സംരക്ഷിക്കാനാണ് ശ്രമം എന്നും പി.സി ജോര്‍ജ് കോട്ടയത്ത് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഒരു മാസത്തിനുള്ളില്‍ മുഖ്യന്റെ രാജി പ്രതീക്ഷിക്കാമെന്ന പി.സിയുടെ പ്രവചനം ആകാംഷയോടെയാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.

‘ഇ.പി. ജയരാജന്‍ വെറും മഠയന്‍ മാത്രമായത് കൊണ്ട് എന്തും പറഞ്ഞോട്ടെ, ക്ഷമിക്കാം. പക്ഷെ കോടിയേരിയും, എം.എ. ബേബിയും, യെച്ചൂരിയും, കാരാട്ടും എന്തുകൊണ്ട് പ്രതികരിക്കുന്നില്ല? ഇവര്‍ മിണ്ടാതിരിക്കുന്നത് ഒന്നുകില്‍ ഭയപ്പെടുന്നത് കൊണ്ടാണ്. അല്ലെങ്കില്‍ പിണറായി വിജയന്റെ കപ്പം വാങ്ങിയാണ് അവര്‍ ജീവിക്കുന്നത്. ഷൈലജ ടീച്ചറെ പോലുള്ള ഒരാളെ മുഖ്യമന്ത്രിയാകാന്‍ സി.പി.എം. തയ്യാറാകില്ല. അവര്‍ അന്തസ്സുള്ള കമ്മ്യൂണിസ്റ്റ് ആണ്. ഈ കാലഘട്ടത്തില്‍ മുഖ്യമന്ത്രിയാകാന്‍ ഇ.പി ജയരാജനാണ് യോഗ്യന്‍’, പി.സി ജോര്‍ജ് പരിഹസിച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വെന്തുരുകി കേരളം ; പാലക്കാട് ഉഷ്ണതരംഗം സ്ഥിരീകരിച്ചു, ജാഗ്രത മുന്നറിപ്പ് നൽകി അധികൃതർ

0
തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥ വകുപ്പ് സംസ്ഥാനത്ത് ആദ്യമായി പാലക്കാട്‌ ജില്ലയിൽ ഉഷ്ണതരംഗം...

ഇ.പി- ജാവഡേക്കർ കൂടിക്കാഴ്ച : സി.പി.എം കുടുതൽ പ്രതിരോധത്തിൽ

0
തിരുവനന്തപുരം: വോട്ടെടുപ്പുദിവസം സി.പി.എമ്മിനെയും ഇടതുമുന്നണിയെയും പിടിച്ചുകുലുക്കി ഇ.പി. ജയരാജൻ വിവാദം. ബി.ജെ.പി.-സി.പി.എം....

നരേന്ദ്രമോദിയുടെ വിദ്വേഷപ്രസംഗം ; തിരഞ്ഞെടുപ്പ് കമ്മിഷൻ നടപടിയിൽ ധാർമികത ഇല്ലെന്ന് ആക്ഷേപം

0
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ വിദ്വേഷപ്രസംഗത്തിന് ബി.ജെ.പി. അധ്യക്ഷൻ ജെ.പി. നഡ്ഡയ്ക്ക്...

ഇത് നിർണായകം ; കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന് വൈകീട്ട് ചേരും

0
ഡൽഹി: നിർണായകമായ കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന് വൈകീട്ട് ചേരും....