കോട്ടയം : മുഖ്യമന്ത്രി പിണറായി വിജയന്‍റെ ജിഹാദി പ്രീണന നിലപാട് രാജ്യദ്രോഹപരമാണെന്ന് കേരള ജനപക്ഷം ചെയര്‍മാന്‍ പി.സി. ജോര്‍ജ്. സമുദായങ്ങളെ തമ്മിലടിപ്പിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ദേശവിരുദ്ധ ശക്തികളായ സംഘടനകളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സര്‍ക്കാറിനുള്ളത്.
വര്‍ധിച്ചു വരുന്ന ലഹരി മാഫിയയുടെ പ്രവര്‍ത്തനങ്ങള്‍ അന്വേഷണ വിധേയമാക്കണം. അതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന രാജ്യാന്തര സംഘടനകളെ നിയമത്തിനു മുന്നിലെത്തിക്കണം. തീവ്രവാദ സംഘടനകളുടെ സാമ്ബത്തിക ഉറവിടവും അന്വേഷിക്കണമെന്നും ജോര്‍ജ് വ്യക്തമാക്കി.
മതസൗഹാര്‍ദം നിലനിര്‍ത്താന്‍ ഇടപെടലുകള്‍ ഉണ്ടാകണം. ഇതിന് നേതൃത്വം നല്‍കാന്‍ പാണക്കാട് തങ്ങളും കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരും മുന്‍കൈയെടുക്കണമെന്നും ജോര്‍ജ് ആവശ്യപ്പെട്ടു.