കൊച്ചി : പി.സി ജോര്‍ജിന് വെണ്ണല ക്ഷേത്രത്തില്‍ ബി.ജെ.പി പ്രവര്‍ത്തകരുടെ വന്‍ സ്വീകരണം. ആദ്യം ക്ഷേത്ര ഭാരവാഹികള്‍ തുളസിമാലയിട്ട ശേഷം ശോഭ സുരേന്ദ്രന്‍ ഷാള്‍ അണിയിച്ചു. തുടര്‍ന്ന് ക്ഷേത്രത്തിലേക്ക് കയറി. ക്ഷേത്ര നടയിലേക്ക് നോക്കി പ്രാര്‍ഥിച്ചു. തന്ത്രി നല്‍കിയ പ്രസാദം നെറ്റിയിലണിയുകയും ചെയ്തു. മാധ്യമ പ്രവര്‍ത്തകര്‍ പ്രസംഗം തെറ്റായിപ്പോയെന്ന് തോന്നുന്നുണ്ടോ എന്ന് ചോദിച്ചപ്പോള്‍ നിങ്ങളൊരു ക്രൂരനും വൃത്തികെട്ടവനുമാണെന്ന് മറുപടി. തുടര്‍ന്ന് ക്ഷേത്ര ഭാരവാഹികളുമായി ചര്‍ച്ച നടത്തി. ശേഷം എന്‍.ഡി.എയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലേക്ക് പോയി. അനന്തപുരി വിദ്വേഷ പ്രസംഗക്കേസില്‍ ജാമ്യത്തിലിരിക്കെ വെണ്ണലയില്‍ വിദ്വേഷം പ്രസംഗിച്ചതിനെ തുടര്‍ന്ന് വീണ്ടും കേസെടുത്തിരുന്നു.
പി.സി ജോര്‍ജിന് വെണ്ണലയില്‍ സ്വീകരണം
RECENT NEWS
Advertisment