പി.സി തോമസ് മധ്യ തിരുവിതാംകൂറിന്റെ വികസന നായകൻ ; വിക്ടർ ടി തോമസ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേരള കോൺഗ്രസ് സ്ഥാപക നേതാക്കളിൽ ഒരാളും തിരുവല്ല മുൻ എംഎൽഎയും മധ്യ തിരുവിതാംകൂറിന്റെ നിരവധി വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ വ്യക്തിയുമായിരുന്നു പി.സി തോമസ് എന്ന് കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിക്ടർ ടി തോമസ് പറഞ്ഞു. യൂത്ത് ഫ്രണ്ട് പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പി.സി തോമസിന്റെ 29 മത് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പി.സി തോമസിന്റെ സ്വപ്ന പദ്ധതി ആയിരുന്ന തിരുവല്ല പബ്ലിക് സ്റ്റേഡിയത്തെ അന്താരാഷ്ട്ര നിലവാരത്തിൽ ഉയർത്തുക എന്നുള്ളത്. അദ്ദേഹത്തിന്റെ ഓര്‍മ്മക്കായി സ്റ്റേഡിയത്തിന് പി.സി തോമസിന്റെ പേര് നല്‍കണമെന്നും കേരള യൂത്ത് ഫണ്ട് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. യൂത്ത് ഫണ്ട് ജില്ലാ പ്രസിഡന്റ് ബിനു കുരുവിള അധ്യക്ഷത വഹിച്ചു.

പാര്‍ട്ടി സംസ്ഥാന ജനറൽ സെക്രട്ടറി റോയി ചാണ്ട പിള്ള. യൂത്ത് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ വി ആർ രാജേഷ്, ജോമോൻ ജേക്കബ്, സംസ്ഥാന വൈസ് പ്രസിഡണ്ട് സജി കൂടാരത്തിൽ, സ്റ്റിയറിങ്ങ് കമ്മിറ്റിയംഗം മാത്യു മുളമൂട്ടിൽ, യൂത്ത് ഫണ്ട് നേതാക്കളായ ജോസ് തേക്കാട്ടിൽ, ടോണി കുര്യൻ, ജഫ് ബിജു ഈശോ, എബ്രഹാം മാത്യു എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ് വിദ്യാർഥികൾ നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചു

0
കോതമംഗലം: സഹപാഠിയുടെ മരണത്തെ തുടർന്ന് കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ്...

കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ തീരുമാനത്തിനെതിരെ കടുത്ത വിമർശനവുമായി...

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ...

ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കും ; ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന കർശനമാക്കിയതായി ആരോഗ്യ...

0
തിരുവനന്തപുരം : ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കുമെന്നും ഇതിന്റെ ഭാഗമായി ഭക്ഷ്യവസ്തുക്കളുടെ...

കെഎഫ്‌സി ഔട്ട്ലെറ്റിൽ നിന്ന് പഴകിയ ഇറച്ചി പിടിച്ചു

0
മംഗളൂരു: ചീഞ്ഞതും ദുർഗന്ധം വമിക്കുന്നതുമായ ഇറച്ചി വിതരണം ചെയ്തെന്ന പരാതിയെ...