പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ സംഘടിപ്പിച്ച പിസിഎല്‍ സീസണ്‍ -2 ഷാർജയില്‍ നടന്നു

For full experience, Download our mobile application:
Get it on Google Play

ഷാർജ: പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ സംഘടിപ്പിച്ച പിസിഎല്‍ സീസണ്‍-2 ഷാർജയിലെ റഹ്മാനിയ ഡിസിഎസ് സ്റ്റേഡിയത്തിൽ നടന്നു. ആവേശകരമായ ഫൈനൽ മത്സരത്തിൽ കെഎല്‍ 28 മല്ലപ്പള്ളി ടീം, ഇൻസെയിൻ ടീമിനെ തോൽപ്പിച്ച് കിരീടം നേടി. പത്തനംതിട്ട ജില്ലയിൽ നിന്നുള്ള പ്രവാസി അംഗങ്ങളെ ഉൾപ്പെടുത്തി എട്ട് ടീമുകൾ പങ്കെടുത്ത ടൂർണമെന്റായിരുന്നു. വിജയികൾക്ക് എഇഡി 5,555യും റണ്ണേഴ്‌സ് ടീമിന് എഇഡി 3,333യും സമ്മാനമായി നൽകി.

ടൂർണമെന്റിനെ മികച്ച വിജയമായി മാറ്റിയതിനു പിന്നില്‍ പെക്സാ സ്പോര്‍ട്സ് സെല്‍ അംഗങ്ങളായ ഷിജു കാസിം, അജ്മൽ റഷീദ്, അൻവർ ഷാ , ഫാസിൽ ഷെയ്ഖ് പരീത്, സജിദ് സലീം, ഫൈസൽ വെല്ലറ, ഷെഫിൻ അബ്ദുൾ സലാം, റോഷൻ, വര്‍ക്കിംങ് കമ്മറ്റിയംഗങ്ങളായ അംഗങ്ങളായ നൗഷാദ് മീര, സുൽഫിക്കർ, സക്കീർ പടിപ്പുരത്തുണ്ടിൽ, സാലി മുഹമ്മദ്, നജീബ് അലിയാർ, അബ്ദുൽ റഹിമാൻ, അൻസാരി കാട്ടൂർ, ഷഫീക് കാട്ടൂർ എന്നിവരായിരുന്നു. ടൂർണമെന്റിലെ വിജയികൾക്ക് പൗവ്വര്‍മീഡിയ ചെയർമാൻ നിയാസ് ഖാൻ കാഷ് പ്രൈസും മറ്റ് സമ്മാനങ്ങളും വിതരണം ചെയ്തു. വരും ദിവസങ്ങളിൽ കേരളത്തിലെ മികച്ച ടീമുകളെ ഉൾപ്പെടുത്തി കൂടുതൽ വിപുലമായ ടൂർണമെന്റുകൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഊബര്‍ ഒഴികെയുള്ള ഓൺലൈൻ ടാക്സികൾ സർവീസ് പുനരാരംഭിക്കും; സമരം പിൻവലിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഊബര്‍ ഒഴികെയുള്ള ഓണ്‍ലൈന്‍ ടാക്‌സി തൊഴിലാളികളുടെ സമരം പിന്‍വലിച്ചു....

ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസ്; പി.എസ്. പ്രശാന്തും അജികുമാറും ഗൂഢാലോചനയിൽ പങ്കാളികളെന്ന് എസ്‌ഐടി റിമാൻഡ് റിപ്പോർട്ട്

0
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസില്‍ പി എസ് പ്രശാന്തും അജികുമാറും ഗൂഢാലോചനകളില്‍...

സംസ്ഥാന നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന് വിലയിരുത്തുന്ന കേന്ദ്ര കമ്മിറ്റി റിപ്പോർട്ട് അംഗീകരിച്ച് സിപിഎം

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവിയിൽ സിപിഐഎം കേന്ദ്ര കമ്മിറ്റിയുടെ അവലോകന റിപ്പോര്‍ട്ട് സംസ്ഥാന...

ഭയമല്ല, പ്രതീക്ഷയാണ് നൽകേണ്ടത്; വിദ്യാർത്ഥി സമരത്തിൽ നിലപാട് വ്യക്തമാക്കി മഞ്ജു വാര്യർ

0
കൊച്ചി: ജന്തര്‍ മന്തറില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരത്തെ പിന്തുണച്ച് നടി മഞ്ജു...