ഇത് നിതാര ശ്രിനിഷ് ; രണ്ടാമത്തെ കുഞ്ഞിനെ പരിചയപ്പെടുത്തി പേളി മാണി

For full experience, Download our mobile application:
Get it on Google Play

നിതാര ശ്രിനിഷ് എന്നാണ് കുഞ്ഞിന്റെ പേര്. തന്റെ രണ്ടാമത്തെ കുഞ്ഞിനെ പരിചയപ്പെടുത്തി നടിയും അവതാരകയുമായ പേളി മാണി. കുഞ്ഞിന്റെ നൂല് കെട്ട് വിശേഷം പങ്കുവച്ചുകൊണ്ടാണ് പേളി കുഞ്ഞുവാവയെ പരിചയപ്പെടുത്തിയത്. ഞങ്ങളുടെ കുഞ്ഞ് എയ്ഞ്ചലിന് ഇന്ന് 28 ദിവസം തികയുകയാണ്. അവളുടെ നൂലുകെട്ടായിരുന്നു, ഊഹിച്ചാല്ലോ. ഞങ്ങളുടെ ഹൃദയം സന്തോഷത്താല്‍ നിറഞ്ഞിരിക്കുന്നു, ഞങ്ങളുടെ കൈകളും നിറഞ്ഞിരിക്കുന്നു. നിങ്ങളുടെ എല്ലാ പ്രാര്‍ത്ഥനകളും അനുഗ്രഹങ്ങളും ഞങ്ങള്‍ക്കൊപ്പം വേണം എന്നാണ് പേളി മാണി കുറിച്ചത്. ഒപ്പം ശ്രിനിഷിനും മൂത്ത മകള്‍ നില ശ്രിനിഷിനൊപ്പവുമുള്ള ഫോട്ടോകളും പേളി ഷെയര്‍ ചെയ്തിട്ടുണ്ട്.

നിരവധി പേരാണ് പേളിക്കും കുടുംബത്തിനും ആശംസകളുമായി രംഗത്ത് എത്തിയത്. നിലയെ പോലെയാണ് നിതാരയെന്നാണ് പലരും പറയുന്നത്. ഇത് ബേബി നില എന്നാണ് ഭൂരിഭാഗം പേരും കമന്റ് ചെയ്തിരിക്കുന്നത്. 2024 ജനുവരി 13നാണ് പേളി മാണി രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കിയത്. പെണ്‍കുഞ്ഞാണെന്നും അമ്മയും മകളും സുഖമായിരിക്കുന്നുവെന്നും പറഞ്ഞ് ശ്രിനിഷ് ആയിരുന്നു സന്തോഷം പങ്കുവച്ചത്. പിന്നാലെ ആശുപത്രിയില്‍ നിന്നും കുഞ്ഞിനൊപ്പമുള്ള ഫോട്ടോ പേളിയും പങ്കുവച്ചിരുന്നു. 2019 ല്‍ ആയിരുന്നു പേളി മാണിയും നടന്‍ ശ്രിനിഷ് അരവിന്ദും തമ്മിലുള്ള വിവാഹം. ബിഗ് ബോസ് മലയാളം സീസണ്‍ ഒന്നിന്റെ മത്സരാര്‍ത്ഥികള്‍ ആയിരുന്നു പേളിയും ശ്രിനിഷും. ഇവിടെ വച്ചാണ് ഇരുവരും കാണുന്നതും പ്രണയത്തിലാകുന്നതും. ഗെയിം സ്ട്രാറ്റജിയാണെന്ന് ഏവരും വിധിയെഴുതിയ ഈ ബന്ധം, ഷോയ്ക്ക് ശേഷം വിവാഹത്തിലേക്ക് കടക്കുക ആയിരുന്നു. ശേഷം 2021 മെയ് 21ന് ഇവര്‍ക്ക് നില ജനിക്കുകയും ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിവാഹത്തിൽ നിന്ന് പ്രതിശ്രുതവരൻ പിൻമാറി ; യുവതി ജീവനൊടുക്കി ; വരന്റെ കുടുംബത്തിനെതിരെ ഗുരുതര...

0
ആലപ്പുഴ: ആലപ്പുഴ അരൂരില്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്ന് വരന്‍ പിന്‍മാറിയതിനെ തുടര്‍ന്ന്...

ഹാക്കിങ് ചെയ്യാനുപയോഗിക്കുന്ന ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തു ; 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്

0
ഡൽഹി : സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ...

സ്‌കൂൾ യൂണിഫോമിനൊപ്പം ഹിജാബ് ; മുസ്ലീം വിദ്യാർഥിനിയുടെ ആവശ്യം അലഹബാദ് ഹൈക്കോടതി തള്ളി

0
ലഖ്‌നൗ: സ്‌കൂള്‍ യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന മുസ്ലീം വിദ്യാര്‍ഥിനിയുടെ...

4 വർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി : പ്രവേശനപ്പരീക്ഷ ഉണ്ടാകുമെന്ന് ഡൽഹി സർവകലാശാല

0
ന്യൂഡൽഹി : ദേശീയ വിദ്യാഭ്യാസ നയ(എൻ.ഇ.പി.)പ്രകാരമുള്ള നാലുവർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി....