തിരുവനന്തപുരം : ഒരു വര്‍ഷത്തിനിടയില്‍ കേരളത്തില്‍ റോഡപകടത്തില്‍ മരിച്ചത് ആയിരം കാല്‍നടയാത്രക്കാര്‍. മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചതാണിത്. 2021 ജൂണ്‍ 20 മുതല്‍ 2022 ജൂണ്‍ 25 വരെ 8028 കാല്‍നട യാത്രക്കാര്‍ റോഡപകടങ്ങളില്‍പെട്ടു. ഇതേ കാലയളവില്‍ 35476 സ്വകാര്യ വാഹനാപകടങ്ങളാണ് സംസ്ഥാനത്തുണ്ടായത്. ഈ അപകടങ്ങളില്‍ 3292 പേര്‍ മരിക്കുകയും 27745 പേര്‍ക്കു ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ചരക്കു ലോറി മൂലമുണ്ടായ 2798 അപകടങ്ങളില്‍ 510 പേരാണ് ഇക്കാലയളവില്‍ മരിച്ചത്. 2076 ഗുരുതരമായി പരിക്കേറ്റു.
ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നടക്കാന്‍ തലയ്ക്ക് ചുറ്റും കണ്ണ് വേണം ; കേരളത്തില്‍ ഒരുവര്‍ഷം വണ്ടി മുട്ടി മരിട്ടത് 1000 കാല്‍നടക്കാര്‍
RECENT NEWS
Advertisment