അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയെ മുടി വളര്‍ത്തിയതിന് അധ്യാപകന്‍ ഷര്‍ട്ടിന്റെ കോളറിന് പിടിച്ച്‌ വലിച്ചിഴച്ചതായി പരാതി

For full experience, Download our mobile application:
Get it on Google Play

ചങ്ങരംകുളം : അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയെ മുടി വളര്‍ത്തിയതിന് അധ്യാപകന്‍ ഷര്‍ട്ടിന്റെ കോളറിന് പിടിച്ച്‌ വലിച്ചിഴച്ചതായി പരാതി. സംഭവത്തില്‍ കുട്ടിയുടെ മാതാവ് ചങ്ങരംകുളം പോലീസിനും ചൈല്‍ഡ് വെല്‍ഫെയര്‍ അസോസിയേഷനും പരാതി നല്‍കി. കോലിക്കര തൊട്ടുവളപ്പില്‍ ഷെബീറിന്റെ 11 വയസുകാരനായ മകന്‍ ക്യാന്‍സര്‍ രോഗികള്‍ക്ക് ഡൊണേറ്റ് ചെയ്യുന്നതിന് തലമുടി വളര്‍ത്തുന്നുണ്ടെന്ന് മാതാവ് സുബീന നേരത്തെ തന്നെ പ്രധാന അധ്യാപികയെ അറിയിച്ചിരുന്നു.

എന്നാല്‍ സ്‌കൂളിലെ മറ്റൊരു അധ്യാപകന്‍ കുട്ടിയുടെ മുടി വെട്ടി വരണമെന്ന് നിരന്തരം ആവശ്യപ്പെടുകയും ചെയ്തിരുന്നതായി യുവതി പറഞ്ഞു. കഴിഞ്ഞ ദിവസം കുട്ടിയെ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ച്‌ വലിച്ച്‌ പ്രിന്‍സിപ്പാളിന്റെ മുറിയില്‍ കൊണ്ട് നിര്‍ത്തി ശാരീരികമായും മാനസികമായും പ്രയാസപ്പെടുത്തിയെന്നാണ് പരാതി.

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മാസപ്പടി കേസ് വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ലെന്ന് ഷോണ്‍ ജോര്‍ജ്

0
കോട്ടയം: മാസപ്പടി കേസ് വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ലെന്ന് ഷോണ്‍...

യുവതിയെ പിന്തുടർന്ന് അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ അറസ്റ്റിലായവരിൽ മഹിളാ കോൺഗ്രസ് നേതാവിന്റെ മകനും

0
മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ യുവതിയെ പിന്തുടർന്ന് അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ അറസ്റ്റിലായവരിൽ മഹിളാ...

തണ്ണിത്തോട് റോഡില്‍ യാത്രക്കാര്‍ക്ക് കൗതുകമായി കാട്ടാനയും കുട്ടിയും

0
തണ്ണിത്തോട് : തണ്ണിത്തോട് റോഡില്‍ കാടിറങ്ങി റോഡ്‌ മുറിച്ച് കടന്നുപോയ കാട്ടാനയും കുട്ടിയും...

തൃശൂരിൽ പീഡനത്തിന് ഇരയായ പതിമൂന്നുകാരി ആത്മഹത്യയ്ക്ക് ശ്രമിച്ചു

0
തൃശൂർ: തൃശൂരിൽ പീഡനത്തിന് ഇരയായ പതിമൂന്നുകാരി ആത്മഹത്യയ്ക്ക് ശ്രമിച്ചു. പഠിക്കുന്ന സ്കൂളിൽ...