സുല്‍ത്താന്‍ ബത്തേരി : കാറിടിച്ച് കാല്‍നട യാത്രക്കാരി മരിച്ചു. അമ്പലവയല്‍ മുന്‍ പഞ്ചായത്ത് അംഗം കൊളഗപ്പാറ നെല്ലിക്കാമുറിയില്‍ ഷൈല ജോയി (53) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 2.45 ന് വയനാട് കൊളഗപ്പാറ കവലക്ക് സമീപമാണ് അപകടമുണ്ടായത്. കൊളഗപാറ കവലയില്‍ യുവതി നടത്തുന്ന സ്ഥാപനം അടച്ച് വീട്ടിലേക്ക് നടന്ന് പോകുമ്പോള്‍ പിറകില്‍ നിന്നെത്തിയ കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റതിനാല്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ യുവതി മരിച്ചു. ഭര്‍ത്താവ്: ജോയി. മക്കള്‍: അന്ന ഷെഗന്‍, സാറാ ജോയി, മരിയ ജോയി. മരുമകന്‍: ഷെഗന്‍ ജോസഫ്.
സുല്‍ത്താന്‍ ബത്തേരിയില്‍ കാറിടിച്ച് കാല്‍നട യാത്രക്കാരി മരിച്ചു
RECENT NEWS
Advertisment