12 വർഷത്തിനിടെ പീഡിപ്പിച്ചത് 130 കുട്ടികളെ ; ശിശുരോഗ വിദഗ്ധൻ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ബർലിൻ: കുട്ടികളെ പീഡപ്പിച്ച ശിശുരോഗ വിദഗ്ധൻ പിടിയിൽ. ജർമ്മനിയിലെ ബർലിനിനടുത്തുള്ള ബ്രാൻഡൻബർഗ് സ്റ്റേറ്റിലെ ക്ലിനിക്കുകളിൽ ജോലി ചെയ്തുവരെ 130 കുട്ടികളെ പീഡിപ്പിച്ചകേസിലാണ് പ്രതി അറസ്റ്റിലായത്. കഴിഞ്ഞ 12 വർഷത്തിനിടെയാണ് 46 കാരനായ ഇയാൾ ഇത്രയും ക്രൂരകൃത്യങ്ങൾ ചെയ്തതെന്ന് അധികൃതർ പറയുന്നു. എന്നാൽ എത്ര കുട്ടികളാണ് പീഡനത്തിന് ഇരയായതെന്ന് കൃത്യമായി പറയാനോ പ്രതിയുടെ പേര് വെളിപ്പെടുത്താനോ തയാറായില്ല. ‘ഹാവൽലാൻഡ് ക്ലിനിക്കൻ’ എന്ന ആരോഗ്യ സേവന ദാതാവിന് കീഴിൽ ജോലി ചെയ്യുകയായിരുന്നു ഇയാളെന്ന് പോട്‌സ്ഡാം പബ്ലിക് പ്രോസിക്യൂട്ടർ ഓഫീസ് അറിയിച്ചു.

കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തതും ബലാത്സംഗം ചെയ്തതും ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. റാഥെനോ ആശുപത്രിയിൽ ചികിത്സക്കായെത്തിയ കുട്ടിയെ ഉപദ്രവിച്ചതിന് പിന്നാലെ അമ്മ നൽകിയ പരാതിയെ തുടർന്നാണ് അന്വേഷണം ആരംഭിച്ചതും ശിശുരോഗ വിദഗ്ധൻ അറസ്റ്റിലായതും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എല്ലാ മലയാളികൾക്കും ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു

0
ന്യൂഡൽഹി: മലയാളികൾക്ക് ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. ഓണം...

ബെം​ഗളൂരുവിൽ വീടിന് പുറത്ത് റോഡിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽ നിന്ന് ഫീസ് ഈടാക്കും

0
ബെം​ഗളൂരു: ബെംഗളൂരു ന​ഗരത്തിൽ വീടുകൾക്ക് പുറത്ത് പൊതുറോഡുകളിൽ വാഹനം പാർക്ക്...

സ്കൂളുകളിലെ അധ്യാപകർക്കും ആയമാർക്കും ‘തുല്യ ജോലിക്ക് തുല്യ വേതന തത്വം’ ; ഹർജിയിൽ കേരളത്തിന്റെ...

0
ന്യൂഡൽഹി: കേരളത്തിലെ സർക്കാർ വിദ്യാലയങ്ങളോട് ചേർന്ന് പിടിഎകളുടെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്ന പ്രീ-പ്രൈമറി...

ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്രണ്ടും ഡോക്ടർമാരും നേഴ്സുമാരും ഡ്യൂട്ടി സമയത്ത് ആശുപത്രിക്കുള്ളിൽ ഗ്രൂപ്പ് ഡാൻസ്...

0
ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്രണ്ടും ഡോക്ടർമാരും നേഴ്സുമാരും ഡ്യൂട്ടി സമയത്ത്...