സഹപാഠികളുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവം ; പ്രതിയെ ജാമ്യത്തിൽ വിട്ടതിൽ പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തില്‍ എം ബി ബി എസ് വിദ്യാര്‍ത്ഥി പിടിയില്‍. മെഡിക്കല്‍ കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥി അബേല്‍ ആണ് പിടിയിലായത്. അബേലിന്റെ സീനിയര്‍ വിദ്യാര്‍ത്ഥികളുടെ ചിത്രങ്ങളാണ് പ്രചരിപ്പിച്ചത്. കൂടുതല്‍ പരാതികളുമായി പെണ്‍കുട്ടികള്‍ പോലീസിനെ സമീപിച്ചു. അബേലിനെതിരെ നിസ്സാരവകുപ്പുകള്‍ ആണ് ചുമത്തിയത് എന്ന് വിദ്യാര്‍ത്ഥികള്‍ ആരോപണമുന്നയിച്ചു. അബേലിന് കോടതി ജാമ്യം അനുവദിച്ചു. അബേലിനെതിരെ നിസ്സാര വകുപ്പുകള്‍ ചുമത്തിയെന്ന ചൂണ്ടിക്കാട്ടി രാത്രി വൈകിയും മെഡിക്കല്‍ കോളജ് പോലീസ് സ്റ്റേഷനില്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധിക്കുകയാണ്.

എന്നാല്‍ ഈ കേസുകളിലെല്ലാം പ്രതി ഒരാളായതിനാല്‍ ഒരു എഫ്‌ഐആര്‍ മാത്രമേ എടുക്കാനാകൂ എന്നാണ് പോലീസ് വിശദീകരിക്കുന്നത്. സീനിയര്‍ വിദ്യാര്‍ഥികളുടെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ നിന്നെടുത്ത് ഇയാള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നു. ആറോളം വിദ്യാര്‍ഥികളാണ് ഇയാള്‍ക്കെതിരെ പരാതി സമര്‍പ്പിച്ചിരിക്കുന്നത്. അബേലിനെതിരെ കൂടുതല്‍ എഫ്‌ഐആറുകള്‍ തയ്യാറാക്കണമെന്നും ജാമ്യം ലഭിക്കാത്ത വകുപ്പുകള്‍ ചുമത്തണമെന്നുമാണ് പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികളുടെ ആവശ്യം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...