പ്രകൃതി വിരുദ്ധ പീഡനം : ഇലവുംതിട്ടയില്‍ മധ്യവയസ്കൻ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ഇലവുംതിട്ട : പ്രായപൂർത്തിയാകാത്ത ബാലനെ പുകയില ഉല്പന്നങ്ങളും ലഹരി വസ്തുക്കളും നല്കി വശീകരിച്ച് പീഢിപ്പിച്ച കേസിൽ മധ്യവയസ്കൻ പോലീസ് പിടിയിലായി. ആല ജോയി സദനത്തിൽ എബ്രഹാം തോമസിന്റെ മകനും ഇപ്പോൾ മെഴുവേലി കല്ലംമോടി സുരാജ് ഭവനിൽ താമസിച്ചു വരുന്നതുമായ  തോമസ് (58) നെയാണ് ഇലവുംതിട്ട പോലീസ് അറസ്റ്റ് ചെയ്തത്.

ഇലവുംതിട്ട ജനമൈത്രി പോലീസ് നടപ്പിലാക്കി വരുന്ന വഴികാട്ടി പദ്ധതി പ്രകാരം സ്കൂളുകളിൽ സ്ഥിരമായി വരാതിരിക്കുകയും പഠനത്തിൽ പിന്നാക്കം നിലക്കുന്ന കുട്ടികളെയും പ്രത്യേകമായി നിരീക്ഷച്ചതിൽ നിന്നും ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ ഇയാൾ പോലീസ് നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞ ദിവസം ചൈൽഡ് ലൈനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ഡി വൈ എസ് പി കെ സജീവിന്റെ നിർദ്ദേശപ്രകാരം ഇലവുംതിട്ട എസ് എച്ച് ഒ ടി കെ വിനോദ് കൃഷണൻ, എസ് ഐ ശശികുമാർ ടി.പി, ലിൻസൺ സി എം, പോലീസുദ്യോഗസ്ഥരായ ശ്യാംകുമാർ, എസ് അൻവർഷ, എസ് ശ്രീജിത്ത്, എസ് അനൂപ്, അജിത്ത് എന്നിവരുൾപ്പെട്ട പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് നികുതി വരുമാനത്തിൽ കുതിപ്പ് : ആദ്യ അഞ്ച് മാസം കൊണ്ട് 9000 കോടിയിലധികം...

0
തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം സംസ്ഥാന സര്‍ക്കാരിന്‍റെ...

കേരളത്തിലെ പ്രതിസന്ധി കടുക്കും : വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു ; രാജ്യത്തെ...

0
കൊച്ചി : രാജ്യത്ത് വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു. വൈദ്യുതി ഏറ്റവും...

മാസപ്പടി കേസ് : പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും

0
തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഉൾപ്പെടെ വീണ്ടും വിളിപ്പിക്കാനൊരുങ്ങി ഇഡി....

സി.പി.എം. വിശാല സംസ്ഥാനസമിതി ; സെക്രട്ടറിയുടെ റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ അംഗങ്ങൾക്ക് പങ്കെടുക്കാനാവില്ല

0
കോഴിക്കോട് : ഭിന്നാഭിപ്രായം രൂക്ഷമായിനിലനിൽക്കേ, തിരുത്തൽ നടപടിയിലേക്ക് കടക്കാൻ സി.പി.എം. വിളിച്ചുചേർത്ത...