വീട്ടില്‍ സംഗീതം പഠിക്കാനെത്തിയ ദളിത് ബാലികയെ പീഡിപ്പിച്ചു ; കവി അലിയാര്‍ എരുമേലി അറസ്റ്റില്‍ ; കേസ് ഒതുക്കാന്‍ സി.പി.എം ശ്രമം

For full experience, Download our mobile application:
Get it on Google Play

റാന്നി : വീട്ടില്‍ സംഗീതം പഠിക്കാനെത്തിയ ദളിത് ബാലികയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കവി അലിയാര്‍ എരുമേലിയെ റാന്നി പോലീസ് അറസ്റ്റ് ചെയ്തു. സംഭവം നടന്ന് അഞ്ചാം ദിവസമാണ് അറസ്റ്റ്. കവിക്ക് വേണ്ടി സിപിഎം ലോക്കല്‍ കമ്മറ്റിയംഗം രംഗത്തു വരികയും കുട്ടിയുടെ കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തുകയും ചെയ്തു. വിവരമറിഞ്ഞ നാട്ടിലെ ചിലര്‍ എസ്‌.പി കെ.ജി സൈമണിന് രഹസ്യമായി വിവരം കൈമാറുകയായിരുന്നു. നിമിഷങ്ങള്‍ക്കകം നടപടിയെടുത്ത എസ്‌പി രായ്ക്കുരാമാനം പീഡകനെ പൊക്കി അകത്തിട്ടു.

റാന്നിയിലെ പട്ടികജാതി കുടുംബത്തിലെ ബാലികയെയാണ് കവി അലിയാര്‍ എരുമേലി പീഡിപ്പിച്ചത്. ഞായറാഴ്ച ആയിരുന്നു സംഭവം. വീട്ടില്‍ കുട്ടികളെ ഇരുത്തി പാട്ടുപഠിപ്പിക്കുന്ന പതിവ് പ്രതിക്കുണ്ടായിരുന്നു. ഞായറാഴ്ച പതിവുപോലെ പാട്ടു പഠിക്കാനെത്തിയ കുട്ടിയെ  ഇയാള്‍ സ്വന്തം വീടിനടുത്തുള്ള മകളുടെ വീടിന്റെ രണ്ടാം നിലയില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കരഞ്ഞുകൊണ്ട് വീട്ടിലെത്തിയ കുട്ടി മാതാവിനോട് വിവരം പറഞ്ഞു.

കുട്ടി സംഭവം വീട്ടില്‍ പറഞ്ഞുവെന്ന് മനസിലായതോടെയാണ് അലിയാര്‍ക്ക് വേണ്ടി ബന്ധുവായ സിപിഎം ലോക്കല്‍ കമ്മറ്റിയംഗം ഭീഷണിയുമായി എത്തിയത്. കുട്ടിയുടെ വീടിനടുത്തുള്ള ആശാവര്‍ക്കര്‍ വിവരം അറിഞ്ഞെങ്കിലും പ്രതിയെയും സിപിഎം നേതാവിനെയും ഭയന്ന് റിപ്പോര്‍ട്ട് ചെയ്തില്ല. പ്രതിയുടെ ഭാര്യക്കും  സിപിഎം ബന്ധമുണ്ട്. ഭീഷണിക്ക് കരുത്തേകാന്‍ ഈ പദവികളും ഉപയോഗിച്ചു.

വിവരം അറിഞ്ഞ് കുട്ടിയുമായി അടുത്ത ബന്ധമുള്ള ചിലര്‍ ഒരു ജനപ്രതിനിധി മുഖേന മാധ്യമങ്ങളെ ബന്ധപ്പെടുകയായിരുന്നു. മാധ്യമ പ്രവര്‍ത്തകരില്‍ ഒരാള്‍ ഈ വിവരം  രാത്രിതന്നെ  എസ്‌പി കെ.ജി സൈമണെ അറിയിച്ചു.  ഉടന്‍ തന്നെ നടപടി എടുക്കാന്‍ റാന്നി ഇന്‍സ്പെക്ടറെ എസ്‌പി ചുമതലപ്പെടുത്തി. വെള്ളിയാഴ്ച രാവിലെ തന്നെ കുട്ടിയുടെ  മൊഴി എടുത്ത് പ്രതിയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

അലിയാര്‍ നേരത്തെയും ഇത്തരം സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. അന്നൊക്കെ സിപിഎം ലേബലില്‍ രക്ഷപ്പെടുകയായിരുന്നു. റാന്നി എംഎല്‍എയുടെ വലംകൈയായി അറിയപ്പെടുന്ന ലോക്കല്‍ കമ്മറ്റിയംഗമാണ് ഭീഷണി മുഴക്കാന്‍ മുന്നില്‍ നിന്നത് എന്ന് കുട്ടിയുടെ കുടുംബാംഗങ്ങള്‍ പറയുന്നു. റാന്നി പോലീസ് വിവരം നേരത്തേ അറിഞ്ഞെങ്കിലും ഒതുക്കുകയായിരുന്നുവെന്ന് സൂചനയുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വനിതാ-ശിശുക്ഷേമ സംരക്ഷണ കേന്ദ്രങ്ങളിലെ കുട്ടികൾക്ക് ഓണം ആഘോഷിക്കാൻ 2 ലക്ഷം രൂപ അനുവദിച്ച് സർക്കാർ

0
തിരുവനന്തപുരം: വനിതാ-ശിശുക്ഷേമ സംരക്ഷണ കേന്ദ്രങ്ങളിലെ കുട്ടികൾക്ക് ഓണം ആഘോഷിക്കാൻ 2...

പിണറായി വിജയനെതിരെ സിപിഐ മുഖപത്രത്തിൽ രൂക്ഷ വിമർശനവുമായി അസിസ്റ്റന്‍റ് സെക്രട്ടറിയുടെ ലേഖനം

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവി വിവാദത്തിൽ പിണറായി വിജയനെതിരെ സിപിഐ...

മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷത്തില്‍ വിശിഷ്ടാതിഥികളായത് കൊച്ചാണ്ടി ഉന്നതി നിവാസികള്‍

0
ആങ്ങമൂഴി : മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷ പരിപാടികളില്‍ ഇത്തവണ വിശിഷ്ടാതിഥികളായി...

മെറ്റ വിവാദം ; സര്‍ക്കാര്‍ ഇടപെട്ട് വാര്‍ത്തകള്‍ പിന്‍വലിപ്പിച്ചുവെന്നത് നീചമായ പ്രചാരണം : മുഖ്യമന്ത്രി

0
തിരുവനന്തപുരം: മെറ്റ വിവാദത്തില്‍ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍. ഒരു...