ചെങ്ങന്നൂര്‍ : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പ്രതി പിടിയിലായി. തിരുവന്‍വണ്ടുര്‍ സ്വദേശി വിഷ്ണുവിനെയാണ് ചെങ്ങന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ആത്മഹത്യാഭീഷണി മുഴക്കിയാണ് പ്രതി പെണ്‍കുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയതെന്ന് പോലീസ് പറയുന്നു.
കഴിഞ്ഞ ലോക്ക് ഡൗണ്‍ സമയത്ത് പെണ്‍കുട്ടി തന്റെ ബന്ധുവീട്ടില്‍ എത്തിയപ്പോഴാണ് സംഭവം നടന്നത്. ഈ സമയത്താണ് പ്രതി പെണ്‍കുട്ടിയുമായി അടുപ്പത്തിലാകുന്നത്. നിരന്തരം പ്രണയാഭ്യര്‍ത്ഥന നടത്തുകയും ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കിയും യുവാവ് പെണ്‍കുട്ടിയെ നിരന്തരം പീഡനത്തിനിരയാക്കുകയായിരുന്നു.
തുടര്‍ന്ന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. അപ്പോഴാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് അറിയുന്നത്. ഇതേത്തുടര്‍ന്ന് ചെങ്ങന്നൂര്‍ പോലീസില്‍ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പരാതി നല്‍കുകയായിരുന്നു. പ്രതിയെ അന്വേഷിച്ചെത്തിയ പോലീസ് ബന്ധുവീട്ടില്‍ നിന്നുമാണ് യുവാവിനെ അറസ്റ്റു ചെയ്തത്.