ചെവി വേദനയുമായി ക്ലിനിക്കിലെത്തിയ യുവതിയെ ഡോക്ടര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചു

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍: ചെവി വേദനയുമായി ക്ലിനിക്കിലെത്തിയ യുവതിയെ കണ്ണൂരില്‍ ഡോക്ടര്‍ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. ശ്രീകണ്ഠാപുരത്ത് എസ്‌.എം.സി ക്ലിനിക് നടത്തുന്ന ഡോ. പ്രശാന്ത് നായിക്കിനെതിരേയാണ് യുവതി പരാതി നല്‍കിയത്. ഡോക്ടര്‍ ഉപദ്രവിച്ചതോടെ യുവതി നിലവിളിച്ച്‌ പുറത്തേക്ക് ഓടുകയായിരുന്നു. ഡോക്ടര്‍ക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തതായും അറസ്റ്റ് ഉടനുണ്ടാകുമെന്നും പോലിസ് പറഞ്ഞു.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് യുവതി ചെവി വേദനയായി ശ്രീകണ്ഠാപുരം ബസ്റ്റാന്റിന് പിറകിലെ എസ്‌.എം.സി ക്ലിനിക്കില്‍ എത്തിയത്. രാവിലെ 11ന് ക്ലിനിക്കിലെത്തിയ ഇവര്‍ക്ക് മരുന്നു നല്‍കി കാത്തിരിക്കാന്‍ ആവശ്യപ്പെട്ടു. മുഴുവന്‍ രോഗികളും പോയ ശേഷം ഇവരെ വീണ്ടും പരിശോധനയ്ക്കായി വിളിക്കുകയായിരുന്നു. അറ്റന്റര്‍ ആയ സ്ത്രീ മുറിക്കുള്ളിലേക്ക് പോയപ്പോഴായിരുന്നു കടന്ന് പടിച്ചതെന്ന് യുവതി പറയുന്നു.

യുവതിയും ഭര്‍ത്താവും ക്ലിനിക്കില്‍ ബഹളമുണ്ടാക്കിയെന്നും ഡ്യൂട്ടി തടസ്സപ്പെടുത്തിയതിന് എസ്പിക്ക് പരാതി നല്‍കുമെന്നും ഡോക്ടര്‍ അറിയിച്ചു. പ്രശാന്ത് നായ്ക് കുറ്റം ചെയ്‌തെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനമെന്നും ഡോക്ടറുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നും സിഐ പറഞ്ഞു.

13 കൊല്ലം മുമ്പ് ബംഗളൂരുവില്‍ നിന്നും കേരളത്തിലെത്തിയ പ്രശാന്ത് നായിക് പയ്യാവൂര്‍ കോഴിത്തുറ, ചുണ്ടപ്പറമ്പ്, കുറുമാത്തൂര്‍ എന്നിവിടങ്ങളിലൊക്കെ ജോലി ചെയ്തിട്ടുണ്ട്. സ്ത്രീയുടെ വീട്ടില്‍ അതിക്രമിച്ച്‌ കടന്നതിന് പയ്യാവൂരടക്കം കണ്ണൂരിലെ വിവിധ സ്‌റ്റേഷനുകളിലായി ഇയാള്‍ക്കെതിരേ നാല് ക്രിമിനല്‍ കേസുകള്‍ നേരത്തെ ഉണ്ടായിരുന്നു

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...