പെഗാസസ് ഫോൺ ചോർത്തൽ ; അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി തിങ്കളാഴ്ചത്തേക്ക് മാറ്റി

For full experience, Download our mobile application:
Get it on Google Play

ദില്ലി : പെഗാസസ് ഫോണ്‍ ചോര്‍ത്തലിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികളിലെ തീരുമാനം സുപ്രീംകോടതി വരുന്ന തിങ്കളാഴ്ചത്തേക്ക് മാറ്റിവെച്ചു. കോടതി അയച്ച നോട്ടീസിന് മറുപടി നൽകാൻ സമയം വേണമെന്ന കേന്ദ്ര സര്‍ക്കാരിന്‍റെ ആവശ്യം പരിഗണിച്ചായിരുന്നു കേസ് മാറ്റിയത്.

പെഗാസസ് കേസിൽ സമഗ്ര ഉത്തരവ് ഉണ്ടാകുമെന്ന് രണ്ടാഴ്ച മുമ്പ് ചീഫ് ജസ്റ്റിസ് സൂചന നൽകിയതാണ്. കേന്ദ്ര സര്‍ക്കാര്‍ പുതിയ സത്യവാങ്മൂലം നൽകുന്ന സാഹചര്യത്തിൽ ഇനി അതുകൂടി പരിശോധിച്ചായിരിക്കും കോടതിയുടെ തീരുമാനം.

പെഗാസസ് സംബന്ധിച്ച് കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്തുന്നത് ദേശീയ സുരക്ഷയെ ബാധിക്കും എന്നതാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്. ദേശീയ സുരക്ഷയെ ബാധിക്കാത്ത വിവരങ്ങൾ നൽകണമെന്നാണ് കോടതി ആവശ്യപ്പെടുന്നത്.

പെഗാസസ് വിഷയത്തിൽ സമഗ്രമായ ഒരു ഉത്തരവ് ഉണ്ടാകുമെന്ന് ബംഗാൾ ജുഡീഷ്യൽ സമിതി കേസിൽ ചീഫ് ജസ്റ്റിസ് സൂചന നൽകിയിരുന്നു. സ്വതന്ത്ര അംഗങ്ങൾ ഉൾപ്പെട്ട ഒരു വിദഗ്ധ സമിതിക്ക് രൂപം നൽകണം എന്നതാണ് കേന്ദ്ര സര്‍ക്കാരിന്‍റെ നിലപാട്. അത്തരമൊരു സമിതിയെ ഹര്‍ജിക്കാര്‍ പിന്തുണക്കുന്നില്ല. എന്തായാലും സുപ്രീംകോടതി തീരുമാനം ഇക്കാര്യത്തിൽ നിർണായകമാകും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടത് പക്ഷത്തിന്റെ വേഷം അണിഞ്ഞ വലതുപക്ഷത്തെ തിരിച്ചറിയണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

0
കണ്ണൂർ: ഇടത് പക്ഷത്തിന്റെ വേഷം അണിഞ്ഞ വലതുപക്ഷത്തെ തിരിച്ചറിയണമെന്ന് പ്രതിപക്ഷ നേതാവ്...

ആറന്മുള ഉതൃട്ടാതി വള്ളംകളി : ഓഗസ്റ്റ് 30 ന് സമ്പൂര്‍ണ മദ്യ നിരോധനം

0
ആറന്മുള : ഓഗസ്റ്റ് 30 ന് നടക്കുന്ന ഉതൃട്ടാതി വള്ളംകളിയോട് അനുബന്ധിച്ച്...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...