തിരുവനന്തപുരം : എഐ ക്യാമറയും അതിനെ ചുറ്റിപറ്റിയുള്ള അപകതകളുമെല്ലാമായി മലയാളിയുടെ തലവേദന ഒഴിയുന്നില്ല. കാറ്റിൽ പറന്നുവന്ന ഇല നമ്പർ പ്ലേറ്റിൽ വന്നു വീണുവെന്നതിനുള്ള പിഴയും ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുന്ന സ്ത്രീകൾ ഒരുവശം മാത്രം ചേർന്നിരുന്നതിന്റെ പേരിൽ രണ്ട് പേർക്ക് പകരം മൂന്ന് പേരായി കണക്കാക്കി പിഴ ഈടാക്കിയതുമെല്ലാം ഫലിത രൂപേണയാണ് കേരളം കേട്ടത്. ഏറ്റവുമൊടുവിൽ ഒന്നര വർഷം മുമ്പ് മരിച്ച 88കാരന്റെ രണ്ട് വർഷത്തോളമായി ഓടാത്ത വണ്ടിക്കും പിഴയിട്ട് എഐ ക്യാമറയും ഗതാഗത വകുപ്പും ഒരിക്കൽ കൂടി വാർത്തകളിൽ ഇടം പിടിച്ചിരിക്കുകയാണ്. ഹെൽമെറ്റ് കൂടാതെ വാഹനത്തിന്റെ പിന്നിൽ ഇരുന്ന് യാത്ര ചെയ്തു എന്ന് ചൂണ്ടികാട്ടി പിഴ ഒടുക്കാനുള്ള നോട്ടീസ് ഒന്നര വർഷം മുമ്പ് മരിച്ച വ്യക്തിയുടെ മേൽവിലാസത്തിൽ എത്തിയത്.
എഐ ക്യാമറയെ ചുറ്റിപറ്റിയുള്ള ആരോപണങ്ങൾക്കും അഴിമതികൾക്കും പുറമെ പിഴ ഈടാക്കുന്നതിനുള്ള സാങ്കേതിക പിഴവുകൾ അന്ത്യമില്ലാതെ വർധിച്ചു വരികയാണ്. മുൻപ് നിരത്തിലിറങ്ങുന്ന വാഹനങ്ങളുടെ വേഗത അളക്കാൻ ഉപയോഗിച്ചിരുന്ന സ്പീഡ് ക്യാമറകളിൽ അടക്കം ഗുരുതരമായ സാങ്കേതിക പിഴവുകൾ പൊതുജനങ്ങളെ ഏറെ ബുദ്ധിമുട്ടിച്ചിരുന്നു. പരാമാവധി വേഗതയും കടന്ന് 80 കിലോ മീറ്ററിലധികം വേഗത്തിൽ സഞ്ചരിച്ചു എന്ന് ആരോപിച്ച് വേഗപ്പൂട്ടിട്ട പാസഞ്ചർ ഓട്ടോയ്ക്ക് പിഴ ഈടാക്കിയ വാർത്ത ഏറെ വിവാദമായിരുന്നു. പിന്നീട് നടന്ന വിശദമായ പരിശോധനയിലാണ് മുമ്പ് അമിത വേഗത്തിൽ കടന്നുപോയ കാറിന്റെ സ്പീഡ് അളന്നത് പിന്നിൽ വന്ന ഓട്ടോയ്ക്കാണ് എന്ന കാര്യം വ്യക്തമായത്.
രാത്രി കാലങ്ങളിൽ വാഹന നിരീക്ഷണത്തിനായി സ്ഥാപിച്ചിരിക്കുന്ന നൈറ്റ് വിഷൻ ക്യാമറകളിൽ ചെറിയ പോറൽ പോലുമേറ്റാൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റുകൾ പതിയണം എന്നില്ല. മാത്രമല്ല കനത്ത മഴയിൽ ക്യാമറ നിരീക്ഷണത്തിനും പിഴവുകൾ സംഭവിക്കുന്നതും സർവ്വ സാധാരണമാണ്. കറുത്ത വസ്ത്രം ധരിച്ച് ഇരുചക്ര വാഹങ്ങളിൽ സഞ്ചരിക്കുമ്പോൾ സീറ്റ് ബെൽറ്റ് ക്യാമറയുടെ കണ്ണുകളിൽ കൊളുത്തുന്നില്ല എന്ന് ചൂണ്ടികാട്ടി പിഴ ഈടാക്കുക വരെയുണ്ടായി. ക്യാമറ കണ്ണുകൾക്ക് സംഭവിച്ച തിമിരത്തിനു പുറമെ ഇനി മുതൽ കൃത്യമായി പിഴ അടച്ചവരെ മാത്രമേ ഇൻഷുറൻസ് പുതുക്കാൻ അനുവദികുകയുള്ളുവെന്ന് ഗതാഗത മന്ത്രി പറഞ്ഞതും സാധാരണകാരന്റെ കവിളത്തേറ്റ പ്രഹരമായി മാത്രമേ കണക്കാകാൻ സാധിക്കുകയുള്ളൂ.
സംസ്ഥാനത്ത് അപകടങ്ങൾ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് എഐ ക്യാമറ പദ്ധതി ആരംഭിച്ചതെങ്കിലും അന്യസംസ്ഥാനങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങളുടെ നിയമലംഘനങ്ങൾക്ക് കൂടി പിഴ ഈടാക്കാനുള്ള നിർദേശം സർക്കാരിന്റെ കണിശതയായി മാത്രമേ കാണാൻ സാധിക്കുകയുള്ളൂ. അല്ലാത്തപക്ഷം കടുംപിടിത്തം പിടിക്കുന്ന സർക്കാരും സംവിധാനങ്ങളും നിയമങ്ങൾ കൃത്യമായി പാലിക്കുന്നു എന്നും ഉറപ്പ് വരുതേണ്ടതുണ്ട്. അല്ലാത്തപക്ഷം ഉത്തരവ് ഇറക്കുന്നത് സ്വന്തം കണ്ണിലെ കോലുകാണാതെ അന്യന്റെ കണ്ണിലെ കരട് കണ്ടുപിടിക്കുന്നത് പോലെ പരിഹാസ്യമായിരിക്കും.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033
































