തിരുവനന്തപുരം : ഫെബ്രുവരി മാസം അവസാനിക്കുന്ന പി എസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറ് മാസത്തേക്ക് കൂടി നീട്ടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു .ധനമന്ത്രി തോമസ് ഐസക്ക് ആണ് ഇക്കാര്യം അറിയിച്ചത്. അതേ സമയം പെന്ഷന് പ്രായം ഉയര്‍ത്തില്ലെന്നും മന്ത്രി അറിയിച്ചു.
പിഎസ്സി റാങ്ക് പട്ടികകളുടെ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് റാങ്ക് ഹോള്‍ഡേഴ്സ് സമരം തുടരുന്നതിനിടെയാണ് കാലാവധി നീട്ടാന്‍ തീരുമാനമായത്.
അതേ സമയം മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ അവസാനിക്കുന്ന റാങ്ക് പട്ടികയുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. സി-ഡിറ്റിലെ 110 കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്താനും തത്വത്തില്‍ തീരുമാനമായെന്നാണ് അറിയുന്നത്. പത്ത് വര്‍ഷം പൂര്‍ത്തിയായെന്ന മാനദണ്ഡം പരിഗണിച്ചാണ് തീരുമാനം