പെൻഷൻ പ്രായം 57 ആക്കണം ; എയ്ഡഡ് നിയമനത്തിൽ സർക്കാർ ഇടപെടൽ വേണം – ശമ്പള പരിഷ്കരണ കമ്മീഷൻ ശുപാർ‌ശ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പെൻഷൻ പ്രായം 57 ആക്കണം എന്ന് ശമ്പള പരിഷ്കരണ കമ്മീഷന്റെ ശുപാർശ. എയ്ഡഡ് നിയമനത്തിൽ ഇടപെടൽ വേണമെന്നും ശുപാർശയുണ്ട്. എയ്ഡഡ് സ്കൂൾ നിയമനത്തിൽ റിക്രൂട്മെന്റ് ബോർഡ് ഉണ്ടാക്കണം. മാനേജ്മെന്റുകൾക്കുള്ള പൂർണ്ണ അധികാരം മാറ്റണം. ബോർഡിൽ മാനേജ്മെന്റ് പ്രതിനിധിയും ആവാം എന്നും ശുപാർശയിൽ പറയുന്നു.

റിക്രൂട്മെന്റ് ബോർഡ് നിലവിൽ വരും വരെ നിയമനം നിരീക്ഷിക്കാൻ ഓംബുഡ്സ്മാനെ വെക്കണമെന്നും മോഹൻദാസ് കമ്മീഷന്റെ അന്തിമറിപ്പോർട്ടിൽ ശുപാർശ ചെയ്തിട്ടുണ്ട്. അന്തിമ റിപ്പോർട്ട്‌ കഴിഞ്ഞ ദിവസം സർക്കാരിന് നൽകി. സർവീസിലിരിക്കെ മരിക്കുന്നവരുടെ കുടുംബത്തിന് പൂർണ പെൻഷൻ നൽകണമെന്നും ശപാർശ ചെയ്തിട്ടുണ്ട്. സർക്കാർ ജീവനക്കാരുടെ പ്രവൃത്തി ദിവസം ആഴ്ചയിൽ 5 ആക്കി കുറയ്ക്കണം.  ജോലി ചെയ്യുന്ന സമയം വർധിപ്പിക്കണം.  പ്രവൃത്തി ദിനം നഷ്ടപ്പെടുന്നതിനു പരിഹാരമായി പ്രവൃത്തി സമയം രാവിലെ 9.30 മുതൽ വൈകിട്ട് 5.30 ആക്കണം.

വർഷത്തിലെ അവധി ദിനങ്ങൾ 12 ആക്കി കുറയ്ക്കണം.  ജനജീവിതത്തെ ബാധിക്കുന്ന തരത്തിലുള്ള ആഘോഷങ്ങളോ മറ്റോ ഉണ്ടെങ്കിൽ മാത്രമേ പ്രാദേശിക അവധികൾ അനുവദിക്കേണ്ടതുള്ളൂ.  ആർജിതാവധി വർഷം 30 ആക്കി ചുരുക്കണം. വർക്ക് ഫ്രം ജോലിക്കായി ഉദ്യോഗസ്ഥർക്ക് മാറിമാറി അവസരം നൽകണം. ചെലവ് കുറയ്ക്കുന്നതിനായി പിഎസ്‌സി അംഗങ്ങളുടെ എണ്ണം വെട്ടിക്കുറയ്ക്കുക. കാലികമായ മാറ്റങ്ങൾ കണക്കിലെടുത്ത് സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ടം പരിഷ്കരിക്കണം എന്നും റിപ്പോർട്ടിൽ ശുപാർശയുണ്ട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഭർത്താവിന്‍റെ സംസ്കാരത്തിന് പിന്നാലെ ഭാര്യയും മരിച്ചു

0
തിരുവനന്തപുരം: ഒരേ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വെമ്പായം പെരുങ്കൂർ ഇടത്തറ വീട്ടിൽ രവീന്ദ്രൻ...

‘മഴ കാരണം പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥ, വൈദ്യുതിയും, ഭക്ഷണവുമില്ല’ ; അതിഥി തൊഴിലാളികളും ദുരിതത്തിൽ

0
കോഴിക്കോട്: കേരളത്തിൽ മഴക്കെടുതി രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇന്നാട്ടുകാരെ പോലെ തന്നെ...

മാധ്യമപ്രവർത്തകൻ കെ എം ബഷീറിന്റെ മരണം ; ഭാര്യ ജസീലയുടെ ഹർജിയിൽ നോട്ടീസ് അയച്ച്...

0
കൊച്ചി: മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയെന്ന കേസിൽ സര്‍ക്കാരിന്...

ജോലി നഷ്ടപ്പെടുമോ എന്ന് ആശങ്ക ; കെഎസ്ആർടിസി താൽക്കാലിക കണ്ടക്ടർ ജീവനൊടുക്കി

0
കാസർകോട്: കെഎസ്ആർടിസി താൽക്കാലിക കണ്ടക്ടറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മുളിയാർ മജക്കാറിലെ യോഗീഷ്...