പത്തനംതിട്ട : സാർവ്വത്രീക വയോജന പെൻഷൻ അനുവദിക്കുക, പ്രതിമാസ പെൻഷൻ 60 വയസ്സുകഴിഞ്ഞ വർക്ക് 5000 രൂപയും 80 വയസ്സ് കഴിഞ്ഞ വർക്ക് 7500 രൂപയും അനുവദിക്കുക, മെഡി സെപ്പ് പദ്ധതിയിൽ മുഴുവൻ വയോജനങ്ങളെയും ഉൾപ്പെടുത്തുക, വയോജനങ്ങൾക്കുള്ള ട്രെയിന്‍ യാത്രാ ഇളവ് പുനസ്ഥാപിക്കുക, വയോമിത്രം പദ്ധതി പഞ്ചായത്തുകളിലേക്കു വ്യാപിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് സീനിയർ സിറ്റിസൺ സ് സർവ്വീസ് കൗൺസിൽ, പത്തനംതിട്ട ജില്ലാക്കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പത്തനംതിട്ട മിനി സിവിൽ സ്റ്റേഷനില്‍ ധർണ്ണ നടത്തി.
ധര്‍ണ്ണ മലയാലപ്പുഴ ശശി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എസ്.എം നജീബ്ബ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എസ്.സുരേഷ് ബാബു, അഡ്വ.യോഹന്നാൻ കൊന്നയിൽ, പി.തുളസീധരൻ നായർ, വി.രാജ് മോഹൻ നായർ, കെ.കെ വിലാസിനി, ലക്ഷ്മി മംഗലത്ത്, എം.എം ഏബ്രഹാം, സി.കെ സദാനന്ദൻ, കെ.രാജേന്ദ്ര വർമ്മ എന്നിവർ പ്രസംഗിച്ചു.