പെൻഷൻ കുടിശ്ശിക നല്‍കിയില്ല ; വയനാട് കളക്ടറേറ്റിന് മുന്നിൽ അരിവാൾ രോഗികളുടെ പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

കൽപ്പറ്റ : ഓണമായിട്ടും പെൻഷൻ കുടിശ്ശിക നൽകാത്തതിനാൽ വയനാട് കളക്ടറേറ്റിന് മുന്നിൽ അരിവാൾ രോഗികളുടെ പ്രതിഷേധം. ഓണത്തിനും ക്രിസ്തുമസിനും മുന്നേ കുറഞ്ഞ തുക തന്ന് പറ്റിക്കാൻ ഇത് സീസണിൽ വരുന്ന രോഗമല്ലെന്ന് പ്രതിഷേധത്തിന് എത്തിയവർ പറയുന്നു. അരിവാൾ രോഗികൾക്ക് പെൻഷൻ മുടങ്ങിയിട്ട് മാസങ്ങളായി. എട്ടുമാസത്തെ പണം കുടിശ്ശികയായി നൽകാനുണ്ട്. അനുവദിച്ചത് ഒരുമാസത്തെ തുക മാത്രമാണ്. ജോലിക്ക് പോകാനാവാത്തതിനാൽ തങ്ങള്‍ക്ക് മറ്റുവരുമാന മാർഗമില്ലെന്ന് രോഗികൾ പറയുന്നു. മരുന്നിനും ചെലവിനും പോലും പെൻഷൻ തുക തികയുന്നില്ല. കുടിശ്ശിക വെയ്ക്കാതെ മാസംതോറും പെൻഷൻ മുടങ്ങാതെ നൽകണം എന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

മരുന്നും പോഷകാഹാരവും മുടങ്ങാൻ പാടില്ലാത്ത രോഗികളാണ് പെൻഷൻ മുടങ്ങിയതോടെ ദുരിതത്തിലായത്. വയനാട് ജില്ലയിൽ സർക്കാരിന്‍റെ കണക്കിൽ 1080 അരിവാൾ രോഗികളാണ് ഉള്ളത്. ഇതിൽ ജനറൽ വിഭാഗത്തിൽ 189 പേരുണ്ട്. ഇവർക്കാണ് കഴിഞ്ഞ എട്ട് മാസത്തെ പെൻഷൻ നൽകാത്തത്. എസ്ടി വിഭാഗത്തിനും കൃത്യമായ പെൻഷമായി വിതരണം ചെയ്യുന്നില്ല. ജനറൽ വിഭാഗത്തിന് 2000 രൂപയും എസ്ടി വിഭാഗത്തിന് 2500മാണ് പ്രതിമാസ പെൻഷൻ. ഈ തുകയാണ് സർക്കാർ മാസങ്ങളായി കുടിശ്ശികയാക്കിയത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പ്രിയദർശിനി സൗജന്യ ബസ് യാത്ര പദ്ധതി നാളെ മുതൽ ; ഓർഡിനറി ബസുകളിൽ സ്റ്റിക്കറുകൾ...

0
തിരുവനന്തപുരം: പ്രിയദർശിനി സൗജന്യ യാത്ര പദ്ധതി നാളെ മുഖ്യമന്ത്രി വി ഡി...

28 വയസിൽ 32 ലഹരിക്കേസുകളിൽ പ്രതി ; യുവാവ് കരുതൽ തടങ്കലിൽ

0
തിരുവനന്തപുരം: നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതിയായ യുവാവിനെ മംഗലപുരം പൊലീസ് കരുതൽ...

തൃശൂരിൽ വാട്ടർ അതോറിറ്റി ജലശുദ്ധീകരണശാലയിലെ ക്ലാരിഫയറിൽ വീണ് ഓപ്പറേറ്റർക്ക് ദാരുണാന്ത്യം

0
തൃശൂര്‍: തൃശൂരിൽ വാട്ടർ അതോറിറ്റി ജലശുദ്ധീകരണശാലയിലെ ക്ലാരിഫയറിൽ വീണ് ഓപ്പറേറ്റർ മരിച്ചു....

വ്യാജ കാഫിർ സ്ക്രീന്‍ഷോട്ട് ; നിർമിച്ചയാളെക്കുറിച്ച് നിർണായക വിവരം ലഭിച്ചതായി സൂചന

0
കോഴിക്കോട്: വ്യാജ കാഫിർ സ്ക്രീന്‍ഷോട്ട് നിർമിച്ചയാളെക്കുറിച്ച് നിർണായക വിവരം പ്രത്യേക അന്വേഷണ...