Friday, April 19, 2024 9:33 pm

ഗവർണർക്ക് വഴങ്ങിയെന്നത് മാധ്യമ പ്രചാരണം മാത്രം ; പേഴ്‌സണൽ സ്‌റ്റാഫ് പെൻഷൻ നിർത്തില്ല – കോടിയേരി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഗവര്‍ണറുമായി ബന്ധപ്പെട്ട് നിലവില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ നല്ലരീതിയില്‍ പരിഹരിച്ചതായും കോടിയേരി പറഞ്ഞു. ഒരു ഏറ്റുമുട്ടല്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല. പൊതുഭരണ സെക്രട്ടറിയെ മാറ്റിയ സര്‍ക്കാര്‍ നടപടിയെ കോടിയേരി ന്യായീകരിച്ചു. ഏതൊരു ഉദ്യോഗസ്ഥനെ മാറാനും സര്‍ക്കാരിന് അധികാരമുണ്ടെന്ന് കോടിയേരി പറഞ്ഞു. ഗവര്‍ണര്‍ക്ക് സര്‍ക്കാര്‍ വഴങ്ങി എന്നത് മാദ്ധ്യമ പ്രചാരണം മാത്രമാണെന്ന് അഭിപ്രായപ്പെട്ട കോടിയേരി ഗവര്‍ണറും ഗവന്മെന്റും എപ്പോഴും സംഘര്‍ഷത്തില്‍ നില്‍ക്കേണ്ട സംവിധാനങ്ങളില്ലെന്നും പറഞ്ഞു.

Lok Sabha Elections 2024 - Kerala

പേഴ്‌സണല്‍ സ്‌റ്റാഫിന്റെ പെന്‍ഷന്‍ വിഷയത്തില്‍ ഒരു മാസത്തെ സമയപരിധി നല്‍കിയ ഗവര്‍ണറുടെ നടപടിയെ കോടിയേരി തള‌ളി. ഒരുമാസം കഴിഞ്ഞും നമ്മള്‍ ഇവിടെയുണ്ടാകുമല്ലോയെന്നും അന്ന് എന്തുവരുമെന്ന് കാണാമെന്നുമാണ് കോടിയേരി പ്രതികരിച്ചത്. രണ്ട് വര്‍ഷം കഴിഞ്ഞ് പേഴ്‌സണല്‍ സ്‌റ്റാഫിനെ മാറ്റുന്നു എന്നത് തെറ്റായ വിവരമാണ്. സിപിഐ അവരുടെ നിലപാടാണ് പറഞ്ഞതെന്നും അത് പ്രകടിപ്പിക്കുന്നതില്‍ എന്താണ് തെറ്റെന്നും കോടിയേരി ചോദിച്ചു. ഭരണഘടനാ പ്രതിസന്ധി എങ്ങനെ പരിഹരിക്കുമെന്നാണ് സര്‍ക്കാര്‍ നോക്കുകയെന്ന് കാനം രാജേന്ദ്രന്റെ ചോദ്യത്തിന് കോടിയേരി മറുപടി നല്‍കി. ഗവര്‍ണറുടെ തെറ്റായ നയങ്ങളെ വിമര്‍ശിക്കാന്‍ സര്‍ക്കാരിന് അവകാശമുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. സംസ്ഥാനത്ത് പെന്‍ഷന്‍ പ്രായം കൂട്ടില്ലെന്നും റാങ്ക് ഹോള്‍ഡേഴ്‌സിന്റെ നീണ്ട പട്ടിക ഇപ്പോള്‍ തന്നെ നിലവിലുണ്ടെന്നും കോടിയേരി അഭിപ്രായപ്പെട്ടു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ജില്ലയിലെ പ്രശ്നബാധ്യത ബൂത്തുകളില്‍ സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ജില്ലാ കളക്ടർ

0
പത്തനംതിട്ട : ജില്ലയിലെ പ്രശ്നബാധ്യത ബൂത്തുകളില്‍ സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് തെരഞ്ഞെടുപ്പ് വരണാധികാരിയും...

തെരഞ്ഞെടുപ്പ് പ്രചാരണം : ആരോഗ്യ, ശുചിത്വ കാര്യങ്ങളില്‍ ജാഗ്രത വേണം – ജില്ലാ കളക്ടര്‍

0
പത്തനംതിട്ട : തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ആരോഗ്യ-ശുചിത്വ കാര്യങ്ങളില്‍ അതീവ ജാഗ്രത...

സി-വിജില്‍ : ജില്ലയില്‍ ലഭിച്ചത് 8631 പരാതികള്‍ ; 8471 പരിഹാരം

0
പത്തനംതിട്ട : സി-വിജിലിലൂടെ ജില്ലയില്‍ ഇതുവരെ ലഭിച്ചത് 8631 പരാതികള്‍. ഇതില്‍...

തമിഴ്നാട്, കര്‍ണാടക വോട്ടര്‍മാര്‍ക്ക് ശമ്പളത്തോടു കൂടിയ അവധി

0
തിരുവനന്തപുരം : കേരളത്തില്‍ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന തമിഴ്നാട്ടിലെയും കര്‍ണാടകയിലേയും...