ആത്മീയ വചനങ്ങള്‍ ഹൃദയത്തില്‍ സ്വീകരിച്ച് വിശ്വാസികള്‍ മടങ്ങി ; 127-ാമത് മാരാമണ്‍ കണ്‍വന്‍ഷന് സമാപനം

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി : 127-ാമത് പമ്പാ മാരാമണ്‍ കണ്‍വെന്‍ഷന് മാരാമണ്‍ മണപ്പുറത്ത് സമാപനം. കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവു വന്നതോടെ ആയിരകണക്കിന് വിശ്വാസികളാണ് ദിവസേന നടന്ന പ്രാര്‍ത്ഥനാ യോഗങ്ങളില്‍ പങ്കെടുക്കാനെത്തിയത്. എല്ലാ സഭകളും ഒരുമിച്ച് നില്‍കേണ്ടതാണ് കാലത്തിന്റെ ആവശ്യമെന്ന് സമാപന സന്ദേശത്തില്‍ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ മെത്രാപ്പൊലീത്ത പറഞ്ഞു. ആത്മീയ വചനങ്ങള്‍ ഹൃദയത്തില്‍ സ്വീകരിച്ച് പമ്പാ മാരാമണ്‍ മണപ്പുറത്ത് നിന്ന് വിശ്വാസികള്‍ മടങ്ങി. ഒരാഴ്ച്ചക്കാലം മണപ്പുറത്ത് നേരിട്ടെത്തിയും ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ വിദൂരങ്ങളിലിരുന്ന് ശ്രവിച്ച ആയിരകണക്കിന് വിശ്വാസികള്‍ക്ക് ആത്മനിര്‍വൃതി.

അവസാന ദിവസം പൊതുയോഗത്തോടെയായിരുന്നു കണ്‍വെന്‍ഷന്റെ സമാപനം. ഡോ. ജോസഫ് മാര്‍ ബര്‍ണബാസ് മെത്രാപ്പൊലീത്ത പ്രസംഗിച്ചു. എല്ലാ സഭകളും ഒരുമിച്ച് നില്‍കേണ്ടതാണ് കാലത്തിന്റെ ആവശ്യമെന്നും
വിദജനമല്ല വിഭിന്നമായ കഴിവുകളെ പൊതു നന്‍മയ്ക്കായി ഉപയോഗിക്കേണ്ടതാണ് ദൗത്യംമെന്നും മാര്‍ത്തോമ സഭാ അധ്യക്ഷന്‍ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ മെത്രാപ്പൊലീത്ത സമാപന സന്ദേശത്തില്‍ പറഞ്ഞു. ഇനി അടുത്ത വര്‍ഷം നിയന്ത്രണങ്ങളൊന്നും തന്നെയില്ലാതെ മണപ്പുറത്ത് സംഗമിക്കാമെന്ന പ്രതീക്ഷ കൂടി പങ്കിട്ടായിരുന്നു വിശ്വാസികളുടെ മടക്കം. മന്ത്രിമാരായ റോഷി അഗസ്റ്റിന്‍, സജി ചെറിയാന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ എന്നിവരും സാമൂഹ്യ- സാംസ്‌കാരിക രംഗത്തെ പ്രമുഖരും സമാപന ചടങ്ങില്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അരുണാചൽ പ്രദേശിൽ ഉരുൾപൊട്ടലിൽ മൂന്ന് പേർ മരിച്ചു

0
ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ അപ്പർ സുബൻസിരിയിൽ ഉരുൾപൊട്ടലിൽ മൂന്ന് പേർ മരിച്ചു....

‘സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്ഥാനിലേക്ക് പോകണം’ : വിവാദ സന്ദേശവുമായി തൃശൂരിലെ സ്കൂൾ ഉടമ

0
തൃശൂർ : മാളയിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർത്ഥികൾ പാകിസ്ഥാനിലേക്ക് പോകണമെന്ന് സ്കൂൾ ഉടമ....

രത്തൻ ടാറ്റ ട്രസ്റ്റ് പുതിയ ചെയർമാനെ കണ്ടെത്തുന്നത് വൈകിയേക്കും ; നിർണായക യോഗം ചൊവ്വാഴ്ച

0
മുംബൈ : ടാറ്റ സൺസ് ചെയർമാൻ പദവിയിൽ നിന്നു രാജി പ്രഖ്യാപിച്ച...

നാറ്റോയെയും യൂറോപ്യൻ യൂണിയനെയും ഉള്ളിൽനിന്ന് തകർക്കണം ; രഹസ്യ പദ്ധതിയുമായി പുടിൻ

0
മോസ്‌കോ : നാറ്റോയെയും യൂറോപ്യൻ യൂണിയനെയും 'ഉള്ളിൽ നിന്ന് തകർക്കുക' എന്ന...