വൈദ്യുതി ബോര്‍ഡിന്റെ പെന്‍ഷന്‍ ബാധ്യത ഏറ്റെടുക്കാനാവില്ല, പൂർണ ഉത്തരവാദിത്വം വൈദ്യുതി ബോര്‍ഡിന് ; സര്‍ക്കാര്‍ ഉത്തരവിറക്കി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വൈദ്യുതി ബോര്‍ഡിന്റെ പെന്‍ഷന്‍ ബാധ്യത ഏറ്റെടുക്കാനാവില്ലെന്നും പെന്‍ഷന്‍ മാസ്റ്റര്‍ ട്രസ്റ്റിലേക്ക് തുക വകയിരുത്തേണ്ട ഉത്തരവാദിത്വം വൈദ്യുതി ബോര്‍ഡിനാണെന്നും വ്യക്തമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. ഉപഭോക്താക്കളില്‍നിന്നു പിരിക്കുന്ന വൈദ്യുതി ഡ്യൂട്ടി, ബോര്‍ഡിനു വിട്ടുനല്‍കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയ ഉത്തരവില്‍ കെ.എസ്.ഇ.ബി. ലിമിറ്റഡ് വാര്‍ഷികവിഹിതം മാസ്റ്റര്‍ ട്രസ്റ്റിനു നല്‍കിയാണ് പെന്‍ഷന്‍ ഫണ്ട് നിലനിര്‍ത്തേണ്ടതെന്നും വിശദീകരിക്കുന്നു. ഹൈക്കോടതി ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് ബോര്‍ഡിലെ പെന്‍ഷന്‍കാരുടെ സംഘടനയായ പെന്‍ഷന്‍ കൂട്ടായ്മ പ്രതിനിധികളെ കേട്ടശേഷം സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

പത്തുവര്‍ഷത്തേക്കുകൂടി വൈദ്യുതി ഡ്യൂട്ടി, ബോര്‍ഡിനു നല്‍കണമെന്നും മാസ്റ്റര്‍ ട്രസ്റ്റ് പ്രവര്‍ത്തനസജ്ജമാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് പെന്‍ഷന്‍ കൂട്ടായ്മ ഹൈക്കോടതിയെ സമീപിച്ചത്. പെന്‍ഷന്‍ കൂട്ടായ്മ പ്രതിനിധികളെ നേരിട്ടുകേട്ടശേഷം ഇതുസംബന്ധിച്ച് നടപടികള്‍ കൈക്കൊള്ളാന്‍ കോടതി ആവശ്യപ്പെട്ടപ്രകാരമാണ് ഊര്‍ജവകുപ്പ് ഇപ്പോള്‍ ഉത്തരവിറക്കിയത്. 2013-ലെ ത്രികക്ഷി കരാര്‍പ്രകാരം പെന്‍ഷന്‍ ഫണ്ടിന്റെ 35.4 ശതമാനം ബാധ്യത സംസ്ഥാന സര്‍ക്കാരിനാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ ഉപഭോക്താക്കളില്‍നിന്ന് ഡ്യൂട്ടി ഇനത്തില്‍ പിരിക്കുന്ന തുക പത്തുവര്‍ഷത്തേക്ക് സര്‍ക്കാര്‍ ബോര്‍ഡിന് വിട്ടുനല്‍കിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതികൂല സാഹചര്യങ്ങളെ പ്രതിരോധിക്കാനുള്ള ആത്മവിശ്വാസം ഈ ഓണം തരട്ടെ; ഹൃദയം നിറഞ്ഞ ആശംസകളുമായി പ്രതിപക്ഷ...

0
തിരുവനന്തപുരം: ഓണാശംസകള്‍ നേര്‍ന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കേരളത്തിന്റെ മതനിരപേക്ഷതയും...

സംഘപരിവാറിന് സേവ ചെയ്യുന്നതാണ് സർക്കാരിന്റെ നൂറു ദിവസത്തെ പ്രവർത്തനങ്ങൾ ; രൂക്ഷ വിമർശനവുമായി കെ....

0
കൊച്ചി: സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി നൂറ് ദിവസം തികയുമ്പോള്‍ രൂക്ഷ...

തിരുവോണത്തിനും വ്യാപക മഴ; മുന്നറിയിപ്പില്‍ മാറ്റം, 6 ജില്ലകളിൽ യെല്ലോ അലേർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. തിരുവോണദിനത്തിലും മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്....

പരസ്പര വിശ്വാസത്തോടെ മുന്നോട്ട് പോകുവാൻ ഇന്ത്യയും ചൈനയും; അതിർത്തി തർക്ക പരിഹാര ചർച്ചകൾ വിജയകരമായി...

0
ബീജിങ്: അതിർത്തി തർക്കം പരിഹരിക്കാനുള്ള ഇന്ത്യ - ചൈന ചർച്ചകൾ തുടരുന്നു....