തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ സാമൂഹ്യ സുരക്ഷാ പെൻഷൻ, ക്ഷേമ പെൻഷൻ എന്നിവ വാങ്ങുന്നവർക്ക് പുതിയ അറിയിപ്പ്. പെൻഷൻ വാങ്ങുന്നവർക്ക് മസ്റ്ററിംഗ് നടത്താനുള്ള തീയതി വീണ്ടും ദീർഘിപ്പിച്ചു. റിപ്പോർട്ടുകൾ പ്രകാരം, ജൂലൈ 31 വരെയാണ് മസ്റ്ററിംഗ് നടത്താനുള്ള അവസരം. ജൂൺ 30ന് സമയപരിധി അവസാനിക്കേണ്ട സാഹചര്യത്തിലാണ് തീയതി വീണ്ടും ദീർഘിപ്പിച്ചത്. ഹൈക്കോടതി സ്റ്റേയെ തുടർന്ന് മസ്റ്ററിംഗ് ഒരു മാസത്തോളം തടസപ്പെട്ടിരുന്നു. പെൻഷൻ വാങ്ങുന്നവർ ജീവിച്ചിരിക്കുന്നുണ്ടെന്നും, സ്ഥലത്തുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന്റെയും ഭാഗമായി ഈ വർഷം മുതലാണ് മസ്റ്ററിംഗ് നിർബന്ധമാക്കിയത്.
ഏപ്രിൽ ഒന്നിന് അക്ഷയ കേന്ദ്രങ്ങൾ ഇവ ആരംഭിച്ചിരുന്നെങ്കിലും, കേന്ദ്രസർക്കാർ അംഗീകാരമുള്ള കോമൺ സർവീസ് സെന്ററുകളെയും പങ്കാളികളാക്കണമെന്ന് ആവശ്യപ്പെട്ട് ചിലർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തതിനെ തുടർന്നാണ് മസ്റ്ററിംഗ് താൽക്കാലികമായി വെച്ചത്. നിലവിൽ, 60 ശതമാനത്തോളം പേർ മസ്റ്ററിംഗ് പൂർത്തിയാക്കിയിട്ടുണ്ട്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.