പെൻഷൻ മസ്റ്ററിങ് ഇന്നു കൂടി ; അക്ഷയകേന്ദ്രങ്ങൾ ഇന്നു പ്രവർത്തിക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് ആകെയുള്ള 62 ലക്ഷം ക്ഷേമ പെൻഷൻ ഗുണഭോക്താക്കളിൽ ഇനി മസ്റ്ററിങ് നടത്താൻ ബാക്കിയുള്ളത് 8 ലക്ഷത്തോളം പേർ. മസ്റ്ററിങ് പൂർത്തിയാക്കാത്തവർക്ക് നേരത്തേ നിശ്ചയിച്ച സമയപ്രകാരം ഇന്നു കൂടി അവസരമുണ്ട്. ഇതിനായി അക്ഷയകേന്ദ്രങ്ങൾ ഇന്നു പ്രവർത്തിക്കും. എല്ലാ മാസവും ഒന്നു മുതൽ 20 വരെ തീയതികളിൽ മസ്റ്ററിങ് നടത്താമെന്ന് മാർച്ച് 28ന് ഇറക്കിയ ഉത്തരവിൽ ധനവകുപ്പ് വ്യക്തമാക്കിയിട്ടുള്ളതിനാൽ പെൻഷൻ പട്ടികയിൽ നിന്ന് പൂർണമായി പുറത്താകില്ല. മസ്റ്ററിങ് നടത്തിയ മാസം മുതലുള്ള പെൻഷനാകും ലഭിക്കുക. കുടിശിക ലഭിക്കില്ലെന്നു മാത്രം. ഓഗസ്റ്റ് 30 വരെയുള്ള കണക്കനുസരിച്ച് ആകെ 54.21 ലക്ഷം ഗുണഭോക്താക്കളാണ് വിവിധ മാർഗങ്ങൾ ഉപയോഗിച്ചു മസ്റ്ററിങ് പൂർത്തിയാക്കിയത്. 52.87 ലക്ഷം പേർ അക്ഷയ കേന്ദ്രങ്ങളിലെത്തി ബയോ മസ്റ്ററിങ് നടത്തി. ശാരീരിക കാരണങ്ങളാൽ ബയോമെട്രിക് മസ്റ്ററിങ് സാധിക്കാത്ത 36,023 പേർ ഇക്കാര്യം തദ്ദേശ സ്ഥാപനങ്ങളെ അറിയിച്ചു. നേരിട്ടെത്താൻ സാധിക്കാത്ത 97,938 പേർ ലൈഫ് സർട്ടിഫിക്കറ്റുകൾ സമർപ്പിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പൂഞ്ഞാർ ഉരുൾപൊട്ടൽ ദുരന്തം നടന്ന സ്ഥലത്തുനിന്ന് ലഭിച്ച ബാഗിൽ 15 പവൻ സ്വർണം

0
കോട്ടയം: പൂഞ്ഞാര്‍ പയ്യാനിതോട്ടം ഉരുള്‍പൊട്ടലില്‍ വീട് തകര്‍ന്ന് രണ്ട് പേര്‍ മരിച്ച...

പെട്ടെന്നുണ്ടായ റെഡ് അലേർട്ട് പ്രഖ്യാപനം ആശയക്കുഴപ്പമുണ്ടാക്കി ; സ്കൂളുകൾക്ക് അവധി നൽകാത്തതിൽ വിശദീകരണവുമായി കളക്ടർ

0
കാസര്‍കോട്: ഇന്ന് അവധി പ്രഖ്യാപിക്കാത്തതില്‍ വിശദീകരണവുമായി കാസര്‍കോട് കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍....

വ്യാജ ലോട്ടറി വെബ്‌സൈറ്റിലൂടെ വൻ തട്ടിപ്പ്; കേസിൽ തമിഴ്‌നാട് സ്വദേശിയെ പിടികൂടി പൊലീസ്

0
തിരുവനന്തപുരം: ഓണ്‍ലൈന്‍ കേരള ലോട്ടറി തട്ടിപ്പ് നടത്തിയ കേസില്‍ തമിഴ്നാട് സ്വദേശി...

ജെ.എൻ.യു യൂണിയൻ വൈസ് പ്രസിഡന്റിന് നേരെ വധഭീഷണി ; ‘അടുത്ത നിർഭയ ആവണമോ?’ എന്ന്...

0
തിരുവനന്തപുരം: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയ്‌ക്കെതിരെ ജന്തര്‍ മന്തറില്‍ പ്രതിഷേധിച്ച ജെഎന്‍യു സര്‍വകലാശാല...