പെൻഷൻ സംരക്ഷണ ദിനാചരണം നടത്തി

For full experience, Download our mobile application:
Get it on Google Play

റാന്നി: ജോയിന്റ് കൗൺസിൽ നേതൃത്വം നല്‍കുന്ന അധ്യാപക സർവീസ് സംഘടനാ സമരസമിതിയുടെ ആഭിമുഖ്യത്തിൽ റാന്നി മിനി സിവിൽ സ്റ്റേഷന് മുന്നിൽ പെൻഷൻ സംരക്ഷണ ദിനാചരണം നടത്തി. 2013 ഏപ്രിൽ 1 മുതൽ സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും യുഡിഎഫ് സർക്കാർ നടപ്പിലാക്കിയ പങ്കാളിത്ത പെൻഷൻ പദ്ധതി ഇപ്പോഴും പിൻവലിക്കപ്പെട്ടിട്ടില്ലാത്ത സാഹചര്യത്തിൽ പുന പരിശോധന റിപ്പോർട്ട് പുറത്തുവിട്ട് പദ്ധതി പിൻവലിക്കാൻ സർക്കാർ തയ്യാറാകണമെന്നാവശ്യപ്പെട്ടാണ് സമരം നടത്തിയത്.

പല സംസ്ഥാനങ്ങളും പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ചു. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ തീരുമാനമെടുത്തേ മതിയാകൂ വെന്ന് സംഘടന ആവശ്യപ്പെട്ടു. ജോയിന്റ് കൗൺസിൽ ജില്ലാ പ്രസിഡണ്ട് ആര്‍. മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. നന്മ സെക്രട്ടറി എന്‍.വി സന്തോഷ് അധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി അമ്പിളി, ജില്ലാ ജോയിൻ്റ് സെക്രട്ടറി എ ഷാജഹാൻ, സംസ്ഥാന കൗൺസിൽ അംഗം അനീഷ് കുമാർ, എ.കെ.എസ്.ടി.യു സെക്രട്ടറി കെ.എ തൻസീർ, കെ ശിവദാസ്, ജീവരാജ്, ചന്ദ്രസേനൻ, രഞ്ജിത്ത് എന്നിവര്‍ പ്രസംഗിച്ചു.

ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 ഏപ്രില്‍ 5. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത്  കുറഞ്ഞത്‌ 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക്  അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത്‌ 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.

———————————————————

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെഡ് അലർട്ട് ആയതിനാൽ കോഴിക്കോട് വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പ്രവേശന വിലക്ക്

0
കോഴിക്കോട്: അതിതീവ്ര മഴയുടെ പശ്ചാത്തലത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച കോഴിക്കോട് ജില്ലയില്‍...

അതിതീവ്ര മഴ ; താമരശ്ശേരി ചുരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം

0
കൽപ്പറ്റ : വയനാട് ജില്ലയിലെ ലക്കിടി, വൈത്തിരി മേഖലകളില്‍ അതിതീവ്ര മഴ...

മണിമലയാര്‍ കവിഞ്ഞൊഴുകുന്നു : മല്ലപ്പള്ളിയും പ്രളയക്കെടുതിയിലേക്ക്

0
മല്ലപ്പള്ളി : മണിമലയാര്‍ കവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് മല്ലപ്പള്ളിയും പ്രളയക്കെടുതിയിലേക്ക്. സ്വകാര്യ ബസ്...

നദികളിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു , ഓറഞ്ച് യെല്ലോ അലർട്ടുകളുള്ള നദികളുടെ വിവരങ്ങൾ

0
തിരുവനന്തപുരം : സംസ്ഥാനത്ത് മഴ ശക്തമായതോടെ നദികളിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു....