പത്തനംതിട്ട : കേന്ദ്ര-സംസ്ഥാന പെൻഷൻകാർ, വിമുക്തഭടന്മാർ, ബാങ്ക് ജീവനക്കാർ തുടങ്ങിയവർക്ക് ഇനി അവർ ജീവിച്ചിരിക്കുന്നു എന്ന് തെളിയിക്കുന്നതിനുള്ള ലൈഫ് സർട്ടിഫിക്കറ്റ് തരപ്പെടുത്താൻ ബാങ്കിലോ അക്ഷയ കേന്ദ്രത്തിലോ പോകേണ്ടതില്ല.
പോസ്റ്റ് ഓഫീസുകളിൽ നിന്നോ പോസ്റ്റുമാൻ വീട്ടിൽ എത്തിയോ ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് നൽകുന്ന പദ്ധതിക്ക് തപാൽ വകുപ്പ് തുടക്കംകുറിച്ചു. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ മുതിർന്ന ആളുകളുടെ ബുദ്ധിമുട്ട് ഒഴിവാക്കാനാണ് പദ്ധതി തുടങ്ങുന്നത്. സാധാരണ ലൈഫ് സർട്ടിഫിക്കറ്റ് നൽകുന്നതിന് ഒരുമാസമാണ് കാലാവധിയെങ്കിലും ഇക്കുറി കേന്ദ്രസർക്കാർ ജീവനക്കാർക്ക് ഡിസംബർ 31വരെയും സംസ്ഥാന സർക്കാർ ജീവനക്കാർക്ക് മാർച്ച് വരെയും ഇതിനുള്ള അവസരം ദീർഘിപ്പിച്ച് നൽകിയിട്ടുണ്ട്. 70 രൂപയാണ് തപാൽ വകുപ്പ് സർട്ടിഫിക്കറ്റിന് ചാർജ് ഈടാക്കുന്നത്.